ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച്
ഇ.ഡിയും സി.ബി.ഐയും അന്വേഷിക്കുന്നുണ്ട്. ലൈസൻസ് ഫീസ് റദ്ദാക്കുകയോ കുറക്കുകയോ ചെയ്തതുവെന്നും മദ്യ വിൽപ്പന ലൈസൻസികൾക്ക് അനധികൃത സഹായങ്ങൾ നൽകിയെന്നുമാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേസിൽ പ്രതിയാണ്. ഇദ്ദേഹത്തെ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം ഇ.ഡി ചോദ്യം ചെയ്തിരുന്നു. കൂടാതെ, കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ നിരവധി ബിസിനസുകാരെയും ബ്രോക്കർമാരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഏജൻസികളുടെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് എ.എ.പിയുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.