മുംബൈ: ആര്യൻ ഖാൻ കേസിലെ കോഴ വിവാദത്തിൽ അന്വേഷണം വഴിമുട്ടി മുംബൈ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം (എ.ടി.എസ്). നടൻ ഷാറൂഖ് ഖാന്റെ മാനേജർ പൂജ ദദ്ലാനി മൊഴി നൽകാതെ ഒഴിഞ്ഞുമാറുന്നതാണ് പൊലീസിനെ കുഴക്കുന്നത്.
ആര്യൻ ഖാൻ മയക്കുമരുന്നു കേസിലെ സാക്ഷി പ്രഭാകർ സായിലിെൻറ വെളിപ്പെടുത്തലിലാണ് അന്വേഷണം. വിവാദ 'ഡറ്റക്ടിവ്' കിരൺ ഗോസാവി, സാം ഡിസൂസ എന്നിവർ പൂജയെ കണ്ട് 18 കോടി ആവശ്യപ്പെട്ടെന്നും അതിൽ എട്ടു കോടി നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കുള്ളതാണെന്നും മുൻകൂറായി 50 ലക്ഷം വാങ്ങിയെന്നുമാണ് പ്രഭാകറിെൻറ വെളിപ്പെടുത്തൽ.
സാം ഡിസൂസ, പ്രഭാകർ സായിൽ, സുനിൽ പാട്ടീൽ എന്നിവരടക്കം 15 ഒാളം പേരുടെ മൊഴിയെടുത്തെങ്കിലും പൂജയുടെ മൊഴി ലഭിക്കാതെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. എൻ.സി.ബി പ്രത്യേക സംഘത്തിന് മുമ്പാകെ ആര്യൻ ഖാനും ഇതുവരെ ഹാജരായില്ല. ഷാറൂഖ് ഖാൻ അതീവ രഹസ്യമായി ഡൽഹിക്ക് പറന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആര്യനും പൂജയും അന്വേഷണ ഏജൻസികൾക്കു മുന്നിൽ ഹാജരാകാതെ ഒഴിഞ്ഞു മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.