മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ. ആര്യൻ ഖാനൊപ്പം മറ്റ് ഏഴ് പ്രതികളേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതികളെ വിട്ടത്.
ആര്യൻ ഖാന്‍റെ അഭിഭാഷകൻ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയിൽ നാളെ തീരുമാനമുണ്ടാവും. ആര്യൻഖാനേയും മറ്റ് പ്രതികളേയും ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.സി.ബി ആവശ്യം. എന്നാൽ, ആര്യൻ ഖാന് മയക്കുമരുന്ന് നൽകിയെന്ന് സംശയിക്കുന്നു അർച്ചിറ്റ് കുമാറിനെ മാത്രം ഒക്ടോബർ ഒമ്പത് വരെ കസ്റ്റഡിയിൽ വിട്ട കോടതി മറ്റുള്ളവരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. അതേസമയം ഇനി എൻ.സി.ബി കസ്റ്റഡി ആവശ്യമില്ലെന്ന് ആര്യൻ ഖാന്‍റെ അഭിഭാഷകനും വാദിച്ചിരുന്നു.
ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിൽ നിന്ന് ആര്യൻ ഖാനെ എൻ.സി.ബി സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് പാർട്ടിക്കിടയിലായിരുന്നു എൻ.സി.ബി സംഘത്തിന്‍റെ അറസ്റ്റ്. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിൽ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ പ്രതിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.