ചെന്നൈ: 70ാം പിറന്നാൾ ആഘോഷിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ആശംസയും സമ്മാനങ്ങളുമായി അനുയായികൾ. ഏതാനും പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രിക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെ, നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരാണ് ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്.
സിനിമാതാരം രജനികാന്ത്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സ്റ്റാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് ഡി.എം.കെ തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ചത്. കുഞ്ഞുങ്ങള്‍ക്ക് മോതിരവിതരണം, കര്‍ഷകര്‍ക്ക് വിത്തുവിതരണം തുടങ്ങി തദ്ദേശ തലത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിപാടികള്‍ നടത്തും. എന്നാല്‍ ഒരു തരത്തിലുള്ള ആഘോഷവും വേണ്ടെന്നും ചടങ്ങുകള്‍ ലളിതമാക്കണമെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയത്.
2019ൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ സ്റ്റാലിൻ നിർദേശിച്ചത് നിരവധി നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.