മുംബൈ: ജയ്െശ മുഹമ്മദ് തലവൻ മസ്ഉൗദ് അസ്ഹർ മൗലാനയല്ല ചെകുത്താനാണെന്ന് ഒാൾ ഇ ന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.െഎ.എം.െഎ.എം) നേതാവ് അസദുദ്ദീൻ ഉവൈസി. പുൽവ ാമ ഭീകരാക്രമണം നരേന്ദ്ര മോദി സർക്കാറിെൻറ വൻ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.
മുംബൈയിൽ ദലിത് നേതാവും ഭാരിപ് ബഹുജൻ മഹാസംഘ് പ്രസിഡൻറുമായ പ്രകാശ് അംബേദ്കറിനൊപ്പം റാലിയിൽ സംസാരിക്കുകയായിരുന്നു ഉവൈസി. രാജ്യത്തിെൻറ കാര്യം വരുേമ്പാൾ എല്ലാ ഇന്ത്യക്കാരും ഒന്നാണെന്ന് പാകിസ്താൻ ഒാർക്കണം. തീവ്രവാദി ആക്രമണത്തിന് പാകിസ്താനാണ് ഉത്തരവാദി.
ഇന്ത്യൻ മുസ്ലിംകളെക്കുറിച്ച് അയൽരാജ്യം വേവലാതിപ്പെടേണ്ട. ജിന്നയെ അവഗണിച്ചാണ് അവർ ഇവിടെ തുടരാൻ തീരുമാനിച്ചത്. ബി.ജെ.പിയും കോൺഗ്രസും അധികാരത്തിൽ വരാതിരിക്കാനുള്ള അവസാന അവസരമാണിത്.
കോൺഗ്രസിനെ മുസ്ലിംകൾ പിന്തുണക്കരുത്. സമുദായത്തിന് ആ പാർട്ടി പ്രശ്നങ്ങൾ മാത്രമാണുണ്ടാക്കിയതെന്ന് ഉവൈസി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറുടെ പാർട്ടിയുമായി ഉവൈസി സഖ്യമുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.