അസം സ്​ഫോടന പരമ്പര: എൻ.ഡി.എഫ്​.ബി തലവൻ ഉൾപ്പെടെ 10 പേർക്ക്​ ജീവപര്യന്തം

ഗു​വാ​ഹ​തി: അ​സ​മി​ലെ സ്​​ഫോ​ട​ന​പ​ര​മ്പ​ര കേ​സി​ൽ നാ​ഷ​ന​ൽ ഡെ​മോ​ക്രാ​റ്റി​ക്​ ഫ്ര​ൻ​ഡ്​​ ഒാ​ഫ്​ ബോ​ഡോ​ലാ​ൻ​ഡ്​​ (എ​ൻ.​ഡി.​എ​ഫ്.​ബി) ത​ല​വ​ൻ ര​ഞ്​​ജ​ൻ ഡൈ​മ​രി ഉ​ൾ​പ്പെ​ടെ 10 പേ​ർ​ക്ക്​ സി.​ബി.​െ​എ അ​തി​വേ​ഗ കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു. 2008 ഒ​ക്​​ടോ​ബ​ർ 30ന്​ ​ഗു​വാ​ഹ​തി, കൊ​ക്ര​ജാ​ർ, ബൊ​ൻ​ഗ​യ്​​ഗാ​വ്, ബാ​ർ​പെ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ സ്​​ഫോ​ട​ന​ങ്ങ​ളി​ൽ 88 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 540 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

ജോ​ർ​ജ്​ ബോ​ഡോ, ബി. ​ത​റാ​യി, രാ​ജു സ​ർ​ക്കാ​ർ, അ​ഞ്​​ജാ​യി ബോ​ഡോ, ഇ​ന്ദ്ര​ബ്ര​ഹ്​​മ, ലോ​േ​കാ ബ​സു​മ​ത്രി, കാ​ർ​ഗേ​ശ്വ​ർ ബ​സു​മ​ത്രി, അ​ജ​യ്​ ബ​സു​മ​ത്രി, രാ​ജേ​ൻ ഗോ​യ​രി എ​ന്നി​വ​രാ​ണ്​ ശി​ക്ഷി​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ. ക​ന​ത്ത സു​ര​ക്ഷ​ക്കി​ടെ​യാ​ണ്​ സി.​ബി.​െ​എ പ്ര​ത്യേ​ക ജ​ഡ്​​ജി അ​പ​രേ​ഷ്​ ച​ക്ര​ബ​ർ​ത്തി വി​ധി​പ്ര​ഖ്യാ​പി​ച്ച​ത്. മ​റ്റ്​ പ്ര​തി​ക​ളാ​യ പ്ര​ഭാ​ത്​ ബോ​ഡോ, ജ​യ​ന്തി ബ​സു​മ​ത്രി, മ​ധു​ര ബ്ര​ഹ്​​മ എ​ന്നി​വ​രെ പി​ഴ ഇൗ​ടാ​ക്കി വി​ട്ട​യ​ക്കാ​നും കോ​ട​തി വി​ധി​ച്ചു. ശി​ക്ഷാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ൽ നീ​ലിം ഡൈ​മ​രി, മൃ​ദു​ൽ ഗോ​യ​രി എ​ന്നി​വ​രെ വി​ട്ട​യ​ക്കും.

വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ ജ​യി​ലി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ര​ഞ്​​ജ​ൻ ഡൈ​മ​രി പ​റ​ഞ്ഞു. കോ​ട​തി പ​രി​സ​ത്ത്​ ത​ടി​ച്ചു​കൂ​ടി​യ ഇ​ദ്ദേ​ഹ​ത്തി​​​െൻറ അ​നു​യാ​യി​ക​ൾ പ്ര​ത്യേ​ക ബോ​ഡോ​ലാ​ൻ​ഡ്​ വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. കേ​സി​ൽ 15 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​സം പൊ​ലീ​സി​ൽ​നി​ന്ന്​ സി.​ബി.​െ​എ ഏ​റ്റെ​ടു​ത്ത കേ​സി​ൽ 22 പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ്​ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. ഏ​ഴു​പേ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.

2011ൽ ​വി​ചാ​ര​ണ തു​ട​ങ്ങി​യ കേ​സ്​ 2017ലാ​ണ്​ അ​തി​വേ​ഗ കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. ഡൈ​​മ​രി​യെ 2010ൽ ​ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നാ​ണ്​ അ​റ​സ്​​റ്റ്​​ചെ​യ്​​ത​ത്. ഗു​വാ​ഹ​തി സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​യി​രു​ന്ന ഡൈ​മ​രി​യെ 2013ൽ ​ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു.

Tags:    
News Summary - asam series blast; ten accused include ndfb chief get life imprisonment -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.