ബലാത്സംഗ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പുവിന് ഏഴ് ദിവസത്തെ പരോൾ

ന്യൂഡൽഹി: ബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആശാറാം ബാപ്പുവിന് പരോൾ. രാജസ്ഥാൻ ഹൈകോടതിയാണ് ചികിത്സക്കായി ആശാറാം ബാപ്പുവിന് ഏഴ് ദിവസത്തെ പരോൾ അനുവദിച്ചത്. മഹാരാഷ്ട്രയിലാവും 85കാരന്റെ ചികിത്സ നടത്തുക.

രണ്ട് തവണ പരോളിനുള്ള ആശാറാം ബാപ്പുവിന്റെ അപേക്ഷ കോടതി നിരസിച്ചിരുന്നു. പരോൾ അനുവദിച്ചാൽ ക്രമസമാധാനം തകരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരോൾ നിഷേധിച്ചത്. ഈ ഫെബ്രുവരിയിൽ നെഞ്ചുവേദനയെ തുടർന്ന് ആശാറാം ബാപ്പുവിനെ ജോധ്പൂർ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.

ആശ്രമത്തിൽവെച്ച് കൗമാരക്കാരിയെ ബലാത്സംഗത്തിനിരയാക്കിയ കുറ്റത്തിനാണ് ആശാറാം ബാപ്പുവിനെ ജോധ്പൂർ പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നിലവിൽ ജോധ്പൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ആശാറാം ബാപ്പു.

കഴിഞ്ഞ വർഷം സ്ത്രീയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഗുജറാത്തിലെ വിചാരണ കോടതി ആശാറാം ബാപ്പുവിനെ ശിക്ഷിച്ചിരുന്നു. മാർച്ചിൽ മെഡിക്കൽ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം രാജസ്ഥാൻ ഹൈകോടതി തള്ളിയതിനെതിരെ ആശാറം ബാപ്പു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതിയും ആശാറാം ബാപ്പുവിന്റെ അപേക്ഷ തള്ളുകയായിരുന്നു.

Tags:    
News Summary - Asaram Bapu, serving life in rape case, gets 7-day parole for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.