അശോക്​ ഗെഹ്​ലോട്ടിന് കേരളത്തിന്‍റെ ചുമതല; കോൺഗ്രസ് തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു

ന്യൂഡൽഹി: കേരളം ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേൽനോട്ടം വഹിക്കാൻ കോൺഗ്രസ് നിരീക്ഷകരെ നിയമിച്ചു. കേരളത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ട്, ലൂസിഞ്ഞോ ഫലേറോ, ജി. പരമേശ്വര എന്നിവർക്കാണ് ചുമതല. 

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന അസമിൽ ഭൂപേഷ് ബാഗൽ, മുകുൾ വാസ്നിക്, ഷകീൽ അഹമ്മദ് ഖാൻ എന്നിവരാണ് നിരീക്ഷകർ. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡോ. എം. വീരപ്പമൊയ്ലി, എം.എം. പള്ളം രാജു, നിതിൻ റാവുത്ത് എന്നിവർക്കാണ് ചുമതല. പശ്ചിമബംഗാളിൽ ബി.കെ. ഹരിപ്രസാദ്, അലംഗീർ അലം, വിജയീന്ദർ സിംഗ്ല എന്നിവർക്കാണ് ചുമതല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.