ന്യൂഡല്‍ഹി: അശോക സര്‍വകലാശാല പ്രഫസർമാരായ പ്രതാപ് ഭാനു മേത്തയുടെയും അരവിന്ദ് സുബ്രഹ്മണ്യത്തിെൻറയും രാജിയില്‍ വിമർശനം ശക്തമാവുന്നു. മഹത്തായ ഒരു സര്‍വകലാശാലയുടെ ഹൃദയം എന്നത് അഭിപ്രായസ്വാതന്ത്ര്യമാെണന്നും അശോക സര്‍വകലാശാല അധികൃതര്‍ അതില്ലാതാക്കിയെന്നും റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന് കുറ്റപ്പെടുത്തി. പുറത്തുനിന്നുള്ളവരുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി സര്‍വകലാശാല അധികൃതര്‍ വിമര്‍ശകനെ പുറത്താക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
കൊളംബിയ, യേൽ, ഹാർവഡ്, പ്രിൻസ്ടൺ, ഓക്സ്ഫഡ്, കേംബ്രിജ് സർവകലാശാലകളിൽനിന്നുൾപ്പെടെ 150ഓളം പ്രമുഖരും വിഷയത്തിൽ ഇടപെട്ട് തുറന്ന കത്തെഴുതി. സ്ഥാപനവുമായുള്ള സഹകരണം രാഷ്ട്രീയ ബാധ്യത കൂടിയാണെന്ന് ഇതുവഴി സ്ഥാപകർ തെളിയിച്ചതായും അക്കാദമിക സ്വാതന്ത്ര്യത്തിനുമേൽ അപകടകരമായ ആക്രമണമാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശകനായ മേത്ത ചൊവ്വാഴ്ചയാണ് രാജി സമര്‍പ്പിച്ചത്. മേത്തയുടെ രാജിക്കു പിന്നാലെ പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും സർവകലാശാലയില്‍നിന്ന് രാജിവെക്കുകയായിരുന്നു.
'സ്ഥാപകരുമായി സംസാരിച്ചതിനൊടുവിൽ സർവകലാശാലയുമായി സഹകരണം രാഷ്ട്രീയ ബാധ്യത കൂടിയാണെന്ന് ബോധ്യമായി. സ്വാതന്ത്ര്യവും എല്ലാ പൗരന്മാരോടും തുല്യ ബഹുമാനവും ഉറപ്പുനൽകുന്ന ഭരണഘടനമൂല്യങ്ങളെ ആദരിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിന് പിന്തുണ നൽകിയുള്ള രചനകൾ സർവകലാശാലക്ക് അപകടമാണെന്നാണ് മനസ്സിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.