മുംബൈ: ധാരാവിയിൽ കോവിഡ് ബാധിച്ച 32കാരനായ പൊലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കുഴഞ്ഞു വീണു മരിച്ചു. ചേരിയിലെ ഷാഹു നഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.െഎ അമോൽ കുൽകർണിയാണ് ശനിയാഴ്ച പുലർച്ചെ അഞ്ചിന് വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണത്.
കടുത്ത പനിയെ തുടർന്ന് ബുധനാഴ്ച കോവിഡ് പരിശോധന നടത്തിയിരുന്നു. ഇദ്ദേഹമുൾപ്പെടെ ധാരാവിയിൽ പുതുതായി 53 പേർക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തെ രോഗികളുടെ എണ്ണം 1198 ആയും മരണം 54 ആയും ഉയർന്നു.
ശനിയാഴ്ച നഗരത്തിൽ 57 കാരനായ മറ്റൊരു എ.എസ്.െഎ കൂടി മരിച്ചതോടെ മുംബൈയിൽ കോവിഡ് മൂലം മരിക്കുന്ന പൊലീസുകാരുടെ എണ്ണം എട്ടായി. മഹാരാഷ്ട്രയിൽ 11 ഉം. 73 പൊലീസുകാർക്ക് ശനിയാഴ്ച രോഗം കണ്ടെത്തിയതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 1213 ആയി ഉയർന്നു.
പൊലീസ് സേനയെയും കോവിഡ് ബാധിച്ചതോടെ മഹാരാഷ്ട്ര കേന്ദ്ര സായുധ പൊലീസിെൻറ സഹായം തേടിയിരുന്നു. ഇതുവരെ തീരുമാനമായിട്ടില്ല. അതെസമയം പുണെയിൽ സി.ആർ.പി.എഫിനെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.