മുസ്‍ലിംകൾക്ക് പാക് കൊടി, ഹിന്ദുക്കൾക്ക് ഇന്ത്യൻ കൊടി: ഏഷ്യാനെറ്റ് സുവർണ ചാനലിന്റെ ചിത്രീകരണം വിവാദത്തിൽ, കേസ്

ബംഗളൂരു: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി പുറത്തുവിട്ട മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കിനെകുറിച്ചുള്ള ചർച്ചക്കിടെ വിവാദനീക്കവുമായി ഏഷ്യാനെറ്റിന്റെ കന്നട ചാനലായ സുവർണ ന്യൂസ്. ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന ജനസംഖ്യ കണക്കിന് ഇന്ത്യൻ പതാകയും മുസ്‍ലിംകളെ പ്രതിനിധീകരിക്കുന്നതിന് പാകിസ്താൻ പതാകയുമാണ് ചാനൽ നൽകിയത്.

സംഭവത്തിൽ മുസ്‍ലിം സമുദായത്തിനെതിരെ വർഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് ചാനലിനും അവതാരകൻ അജിത് ഹനുമാക്കനവറിനുമെതിരെ ബംഗളൂരു ഹൈ ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയും ബി.ജെ.പിയും നിരവധി വർഗീയ കാർഡുകൾ രംഗത്തിറക്കിയതിന്റെ കൂട്ടത്തിലാണ് രാജ്യത്ത്‌ മുസ്‍ലിം ജനസംഖ്യ കുതിച്ചുയരുന്നു​വെന്നുവെന്ന ഉറവിടം വെളിപ്പെടുത്താത്ത വിചിത്ര കണക്കുകൾ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശസമിതി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

1950– 2015 കാലയളവിൽ രാജ്യത്ത്‌ ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതം 7.8 ശതമാനം കുറഞ്ഞുവെന്നും മു​സ്​​ലിം ജ​ന​സം​ഖ്യ 43.15 ശ​ത​മാ​നം വ​ള​ർ​ന്നു​വെ​ന്നു​മാ​ണ്​ സ​മി​തി​യു​ടെ റിപ്പോർട്ട്. 2011നു ​ശേ​ഷം സെ​ൻ​സ​സ്​ ക​ണ​ക്കെ​ടു​പ്പ്​ ന​ട​ന്നി​ട്ടി​ല്ലെ​ന്നി​രി​ക്കേ, 2015 വ​രെ​യു​ള്ള ഈ ക​ണ​ക്കി​ന്​ അ​ടി​സ്ഥാ​നം എ​ന്താ​ണെ​ന്ന്​ സ​മി​തി വി​ശ​ദീ​ക​രി​ച്ചി​ട്ടു​മി​ല്ല. ഇതേക്കുറിച്ചുള്ള വാർത്തയിലാണ് ഹിന്ദുവിന് ഇന്ത്യൻ പതാകയും മുസ്‍ലിമിന് പാകിസ്താൻ പതാകയും ഏഷ്യാനെറ്റിന്റെ കന്നട ചാനൽ ഗ്രാഫിക്‌സായി കൊടുത്തത്. മേയ് ഒമ്പതിനാണ് ഇത് സംപ്രേക്ഷണം ചെയ്തത്.

പ​ട്ടി​ക​വി​ഭാ​ഗ, ഒ.​ബി.​സി സം​വ​ര​ണം പി​ടി​ച്ചു​പ​റി​ച്ച്​ ‘ജ​ന​സം​ഖ്യ പെ​രു​പ്പി​ക്കു​ന്ന’ മു​സ്​​ലിം​ക​ൾ​ക്ക്​ ന​ൽ​കാ​നാ​ണ്​ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി​യെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​വ​ർ​ത്തി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ മു​സ്​​ലിം ജ​ന​സം​ഖ്യ പെ​രു​ക്ക​ത്തി​ന്‍റെ ആ​ധി​കാ​രി​ക​മ​ല്ലാ​ത്ത ക​ണ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക കൗ​ൺ​സി​ൽ പു​റ​ത്തി​റ​ക്കി​യ​ത്. കൗ​ൺ​സി​ൽ അം​ഗം ശ്ര​മി​കദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ‘മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ഹി​തം: ദേ​ശീ​യ​ത​ല വി​ശ​ക​ല​നം (1950-2015)’ എ​ന്ന പ്ര​ബ​ന്ധം ത​യാ​റാ​ക്കി​യ​ത്.

ഈ ​കാ​ല​യ​ള​വി​ൽ ഹി​ന്ദു ജ​ന​സം​ഖ്യ 84.68 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 78.06 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ താ​ഴ്​​ന്നു​വെ​ന്ന്​ ഈ റിപ്പോർട്ടിൽ പ​റ​യു​ന്നു -7.82 ശ​ത​മാ​നം ഇ​ടി​വ്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ മു​സ്​​ലിം​ക​ൾ 9.84 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 14.09ലേ​ക്ക്​ വ​ള​ർ​ന്നു -43.15 ശ​ത​മാ​നം വ​ർ​ധ​ന. ക്രൈ​സ്ത​വ ജ​ന​സം​ഖ്യ 2.24 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 2.36 ആ​യി ഉ​യ​ർ​ന്നു. ക്രൈ​സ്ത​വ ജ​ന​സം​ഖ്യ​യു​ടെ മാ​ത്രം കാ​ര്യ​മെ​ടു​ത്താ​ൽ 6.58 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണി​ത്. സി​ഖു​കാ​ർ 1.24 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 1.85 ആ​യി വ​ർ​ധി​ച്ചു. പാ​ഴ്​​സി​ക​ൾ 0.03 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 0.004ലേ​ക്ക്​ താ​ഴ്ന്നു.

അതേസമയം, സ​ന്താ​നോ​ൽ​പാ​ദ​ന നി​ര​ക്ക്​ എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളി​ലും കു​റ​യു​ക​യാണെന്നും ഏ​റ്റ​വും കൂ​ടു​ത​ൽ കു​റ​യു​ന്ന​ത് മു​സ്​​ലിം​ക​ൾ​ക്കി​ട​യി​ലാ​ണെന്നുമാണ് പോ​പു​ലേ​ഷ​ൻ ഫൗ​​ണ്ടേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​നയുടെ പഠനത്തിൽ പറയുന്നത്. ഏ​തെ​ങ്കി​ലും സ​മു​ദാ​യ​​ത്തെ​ക്കു​റി​ച്ച ഭീ​തി സൃ​ഷ്ടി​ക്കാ​നോ വി​വേ​ച​നം കാ​ട്ടാ​നോ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക കൗ​ൺ​സി​ൽ പ​ഠ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗി​ക്ക​രു​തെ​ന്നും സം​ഘ​ട​ന ഓ​ർ​മി​പ്പി​ച്ചു. 10 വ​ർ​ഷം കൂ​ടു​മ്പോ​ൾ ന​ട​ത്തു​ന്ന സെ​ൻ​സ​സ്​ പ്ര​കാ​രം ഇ​തു​വ​രെ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്ന​ത്, ഓ​രോ സെ​ൻ​സ​സി​ലും മു​സ്​​ലിം ജ​ന​സം​ഖ്യ വ​ള​ർ​ച്ച കു​റ​ഞ്ഞു​വ​രു​ന്നു​വെ​ന്നാ​ണ്. ഈ ​ഇ​ടി​വ്​ ഹി​ന്ദു ജ​ന​സം​ഖ്യ​യു​ടെ ഇ​ടി​വി​നേ​ക്കാ​ൾ കൂ​ടു​ത​ലു​മാ​ണ് -പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടി.

2011ലെ സെൻസസും ദേശീയ കുടുംബാരോഗ്യ സർവേ വിവരങ്ങളും അടിസ്ഥാനമാക്കി വാഷിങ്‌ടൺ ഡിസി ആസ്ഥാനമായ പ്യൂ റിസർച്ച്‌ സെന്റർ തയ്യാറാക്കിയ റിപ്പോർട്ടിലും മുസ്‍ലിം കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 4.4ൽനിന്ന് 2.6 ആയി ചുരുങ്ങിയെന്നാണ് പറയുന്നത്. ഹിന്ദു കുടുംബങ്ങളിൽ ഇത്‌ യഥാക്രമം 3.3ഉം 2.1ഉം ആണ്. ക്രൈസ്‌തവ കുടുംബങ്ങളിൽ 2.9, രണ്ട്‌ എന്ന ക്രമത്തിലാണ് ചുരുങ്ങിയത്. 2.2ആണ് ദേശീയ ശരാശരി.

ചിത്രീകരണം വിവാദമാവുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ തിരുത്തും ക്ഷമാപണവുമായി ചാനൽ രംഗത്തെത്തി. തെറ്റ് അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും ഇന്ത്യയിലെയും പാകിസ്താനിലെയും ഭൂരിപക്ഷ സമുദായങ്ങളുടെ വളർച്ച ചിത്രീകരിക്കുന്ന മറ്റൊരു എപ്പിസോഡിനായി ഉപയോഗിച്ച ഗ്രാഫിക്‌സ് ഈ എപ്പിസോഡിന് ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് ചാനൽ പറയുന്നത്. 

Tags:    
News Summary - Asianet Suvarna News identifies Indian Muslims with Pakistan flag, case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.