പൊലീസ്​ രേഖകൾ ചോദിച്ചു; ബൈക്ക്​ കത്തിച്ച്​ യുവാവ്​ സ്​ഥലം വിട്ടു

ഗുരുഗ്രാം: വാഹനത്തി​​​െൻറ രേഖകൾ കാണിക്കാൻ ട്രാഫിക്​ പൊലീസുകാരൻ ആവശ്യപ്പെട്ടതിനെ തുടർന്ന്​ യുവാവ്​ ബൈക്കിന്​ തീ കൊളുത്തി സ്​ഥലം വിട്ടു. ഗുരുഗ്രാം ഡി.എസ്​.ഡി കോളജിൽ പുതിയ റെയിൽവെ റോഡിൽ ചൊവ്വാഴ്​ച വൈകുന്നേരമായിരുന്നു സംഭവം. ​

വലിയ ശബ്​ദത്തോടെ ബൈക്കിൽ തീ​​ ആളിക്കത്തിയതോടെ പരിഭ്രാന്തരായ ആളുകൾ വാഹനത്തിനടുത്തു നിന്ന്​ ദൂരേക്ക്​ ഒാടി മാറുകയായിരുന്നു. സംഭവ സ്​ഥലത്തുണ്ടായിരുന്ന യാത്രക്കാരി​ലാരോ ഇൗ ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​.

കത്തിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിൽ നിന്ന്​ നേരത്തെ വെച്ചിരുന്ന പാൽ പാത്രം എടുക്കാൻ ഇയാൾ ശ്രമിക്കുന്നതും പോകുന്നതിനു മുമ്പ്​ പൊലീസുകാരോട്​ സംസാരിക്കുന്നതും ദൃശ്യത്തിലുണ്ട്​. അഗ്​നിശമന സേനാംഗങ്ങൾ എത്തിയാണ്​ തീ കെടുത്തിയത്​.

എച്ച്​.ആർ. 26 ജെ.എ.എ.ടി എന്നാണ് വാഹനത്തി​​​െൻറ​ നമ്പർ പ്ലേറ്റിൽ എഴുതിയിരിക്കുന്നത്​. എന്നാൽ ബൈക്കി​​​െൻറ എഞ്ചിൻ നമ്പറും ചേസിസ്​ നമ്പറും വ്യക്തമാണെന്നും ഇതു വെച്ച്​ ഇൗ വാഹനത്തി​​​െൻറ ഉടമയെ കണ്ടെത്തുമെന്നും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Asked for documents, Gurugram man sets bike ablaze, walks off as cops look on -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.