ഗുവാഹതി: അസം നിയമസഭയിലേക്ക് മാർച്ച് 27 മുതൽ മൂന്നു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ അവിടുത്തെ 1.08 ലക്ഷം മനുഷ്യർ വോട്ടുചെയ്യാനാവാതെ സംശയപ്പട്ടികയിൽ വരിനിൽക്കുകയായിരിക്കും. ഇവരുടെ പൗരത്വംതന്നെ സംശയനിഴലിലാണ്.
ബംഗാളിൽനിന്നുള്ളവരാണ് ഏറെയും. അതിൽ മുസ്ലിംകളും ഹിന്ദുക്കളുമുണ്ട്. വോട്ടർപട്ടിക പുതുക്കുന്ന ഘട്ടത്തിലാണ് പൗരത്വം സംബന്ധിച്ച് നിയമപ്രശ്നമുള്ളവരെയും വിദേശികളെന്ന് ട്രൈബ്യൂണൽ നിശ്ചയിക്കുകയോ ചെയ്തയാളുകളെയും ഡി-വോട്ടർ (സംശയാസ്പദമായ വോട്ടർ) എന്ന പട്ടികയിൽപ്പെടുത്തുന്നത്.
ദേശീയ പൗരത്വ പട്ടികയിൽ ഇല്ലെങ്കിലും വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ വോട്ടവകാശം വിനിയോഗിക്കാമെന്നാണ് ഈ വർഷാദ്യം മുഖ്യ തെരഞ്ഞെടുപ്പ് കമീഷനർ സുനിൽ അറോറ വ്യക്തമാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.