മരിയാനി (അസം): വിദ്വേഷം ഇല്ലാതാക്കി കോൺഗ്രസ് അസമിൽ സമ്പൂർണ സമാധാനം കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജൊർഹാട്ട് ജില്ലയിലെ മരിയാനിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ബി.ജെ.പി അസമിെൻറ സംസ്കാരത്തെയും ഭാഷയെയും ചരിത്രത്തെയും അക്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ രണ്ട് സമ്പന്നരായ വ്യവസായികൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. അസമിനെ നാഗ്പൂരിൽനിന്ന് നിയന്ത്രിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അസമിനെ മുഴുവനായും പുറത്തുനിന്നുള്ളവർക്ക് നൽകിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാം മോദി തെൻറ സമ്പന്ന സുഹൃത്തുക്കൾക്ക് നൽകിക്കൊണ്ടിരിക്കുകയാണ്. തേയിലത്തോട്ടം തൊഴിലാളികളുടെ കൂലി 365 രൂപയാക്കുമെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.