ദിസ്പുർ: 1935ലെ മുസ്‌ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാനുള്ള ബില്ലിന് അംഗീകാരം നൽകി അസം സർക്കാർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
റദ്ദാക്കൽ ബില്ല് വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയമപരമായ പ്രായത്തെക്കാൾ താഴ്ന്നവർക്ക് വിവാഹത്തിന് അനുമതി നൽകുന്നതാണ് നിയമം. സംസ്ഥാനത്തെ ഓരോ സഹോദരിമാർക്കും നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്‌സിൽ കുറിച്ചു.
സംസ്ഥാനത്ത് ശൈശവവിവാഹം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ഫെബ്രുവരി 23ന് നിയമം പിൻവലിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ തീരുമാനം മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമിടുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ നേരത്തെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.