ഞങ്ങൾ സമാധാനത്തി​െൻറ പാതയിൽ -അസം ഡി.ജി.പി

ഗുവാഹത്തി: അസം സമാധാനത്തി​​​െൻറ പാതയിലാണെന്ന്​ ഡി.ജി.പി ഭാസ്​കർ ജ്യേതി മഹാന്ദ. വെള്ളിയാഴ്​ച പ്രക്ഷോഭത്തി​​​െൻറ തീവ്രത കുറഞ്ഞിട്ടുണ്ട്​. എങ്കിലും സംസ്ഥാനത്ത്​ ശക്​തമായ നിരീക്ഷണം തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിശ്രമമില്ലാതെ അസം ​പൊലീസ്​ അവരുടെ കർത്തവ്യം നിർവഹിക്കുന്നുണ്ട്​. ബുദ്ധിമു​ട്ടേറിയ സമയമാണിത്​. എങ്കിലും സമാധാനത്തിനായി പ്രവർത്തിക്കുകയാണ്​. ജനങ്ങൾക്ക്​ കടകളിലെത്തി നിത്യോ​പയോഗ സാധങ്ങൾ വാങ്ങാൻ യാതൊരു തടസവുമില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

പൗരത്വ ബില്ലിനെതിരെ ശക്​തമായ പ്രക്ഷോഭങ്ങൾക്കാണ്​ അസവും ഗുവാഹത്തിയും വ്യാഴാഴ്​ച സാക്ഷ്യം വഹിച്ചത്​. പ്രക്ഷോഭകാരികളെ പിരിച്ച്​ വിടാൻ പൊലീസ്​ നടത്തിയ വെടിവെപ്പിൽ മൂന്ന്​​ പേർ വ്യാഴാഴ്​ച അസമിൽ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Assam DGP on protest-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.