ദിസ്പുർ: കോവിഡ് രോഗികളുടെ മുമ്പിൽ ഡോക്ടർ ചെയ്ത കിടിലൻ ഡാൻസ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രോഗികളുടെ മാനസിക സമ്മർദ്ദം കുറക്കുവാനും അവരെ സന്തോഷിപ്പിക്കുവാനുമായിട്ടാണ് ഡോക്ടർ ഡാൻസ് ചെയ്തത്.
അസമിലെ സ്ലിച്ചാർ മെഡിക്കൽ കോളജിലെ ഇ.എൻ.ടി സർജ്ജനായ ഡോ.അരൂപ് സേനാപതിയാണ് ഈ വൈറൽ ഡാൻസർ. പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ടായിരുന്നു ഹൃത്വിക് റോഷൻ അഭിനയിച്ച 'ഗുംഗുരു' എന്ന പ്രശസ്ത ഗാനത്തിന് അരൂപ് സേനാപതി ചുവടു വെച്ചത്.
ഡോ.അരൂപിെൻറ സഹപ്രവർത്തകനും സുഹൃത്തുമായ ഡോ. സെയ്ത് ഫൈസാൻ ആണ് ഡാൻസ് ചെയ്യുന്നതിെൻറ വിഡിയോ ട്വിറ്ററിലിട്ടത്. ഒരു മിനുട്ട് ദൈർഘ്യമുള്ള വിഡിയോ ഇതിനകം രണ്ട് ലക്ഷത്തിലധികം ആളുകൾ കാണുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പലരും വിഡിയോ കമൻറ് ബോക്സിൽ ഹൃത്വിക് റോഷനെ ടാഗ് ചെയ്യുകയും അദ്ദേഹത്തെ ടാഗ് ചെയ്തുകൊണ്ട് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ജോലിയുടെ പിരിമുറുക്കം കുറക്കാനും രോഗികളുടെ സമ്മർദ്ദം കുറക്കാനുമൊക്കെ ഇത്തരം കലാപ്രകടനങ്ങൾ നടത്തുന്ന ചില ദൃശ്യങ്ങൾ നേരത്തേയും വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.