ദിസ്പൂർ: സംസ്ഥാനത്ത് ബഹുഭാര്യത്വം നിർത്തലാക്കാനുള്ള ബില്ലിനെ കുറിച്ച് പൊതുജനാഭിപ്രായം തേടി അസം സർക്കാർ. ഈ മാസം 30ന് മുമ്പ് വിഷയത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
ബഹുഭാര്യത്വം ഇസ്ലാമിൽ നിർബന്ധമല്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ബഹുഭാര്യത്വം നിരോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും സമിതി സർക്കാരിനെ അറിയിച്ചു. ഇതോടെയാണ് സർക്കാരിന്റെ പുതിയ നീക്കം. മുൻ ജഡ്ജി റൂമി കുമാരി ഫുകാൻ അധ്യക്ഷയായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
മുസ്‌ലിം വ്യക്തിനിയമവും ഇന്ത്യൻ ഭരണഘടനയും പരിശോധിച്ചാണു വിദഗ്ധ സമിതി നിർദേശം നൽകിയത്. കൺകറന്റ് ലിസ്റ്റിലാണ് വിവാഹം ഉൾപ്പെടുന്നത്. അതുകൊണ്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമാണം നടത്താൻ സാധിക്കും. ബഹുഭാര്യത്വം നിരോധിക്കുന്നതിലൂടെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നില്ലെന്നും സമിതി മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.