ഗുവാഹത്തി: അസമിലും ഗുജറാത്തിലും കടങ്ങൾ എഴുതി തള്ളാൻ സർക്കാറിന് ഉണർവേകിയത് മധ്യപ്രദേശിലേയും ഛത്തിസ്ഗഢി ലേയും കോൺഗ്രസ് സർക്കാറുകളുടെ നടപടികളാണെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായ പ്രകടനത്തിനെതിരെ അസം മന്ത്രി ഹിമന്ദ ബിശ്വ ശർമ രംഗത്ത്.
തങ്ങളുടേത് വ്യത്യസ്തമായ പദ്ധതിയാണെന്നും പത്താരുഘട്ട് യുദ്ധത്തിെൻറ 125ാം വാർഷ ികം അടയാളപ്പെടുത്തുന്നതിനായി ഒരു വർഷം മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നുവെന്നും ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. ഇതിൽ ഉണരാനോ ഉറങ്ങാനോ ആയി ഒന്നുമില്ല. കടം എഴുതി തള്ളലല്ല, സബ്സിഡി പദ്ധതിയാണ് തങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
25000 രൂപ വരെയുള്ള വായ്പകൾക്ക് 25 ശതമാനം വായ്പ തുക സംസ്ഥാന മന്ത്രിസഭ നൽകുമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശിൽ പുതുതായി വന്ന കമൽനാഥ് സർക്കാറും ഛത്തിസ്ഗഢിലെ ഭൂപേഷ് ബാഘേൽ സർക്കാറും കാർഷിക കടങ്ങൾ എഴുതി തള്ളിയിരുന്നു. ഇൗ നടപടികളാണ് അസം, ഗുജറാത്ത് സർക്കാറുകളെ സ്വാധീനിച്ചതെന്ന് സൂചിപ്പിച്ച് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
‘‘അസം, ഗുജറാത്ത് മുഖ്യമന്ത്രിമാരെ ഗാഢനിദ്രയിൽ നിന്ന് ഉണർത്തിയത് കോൺഗ്രസാണ്. പ്രധാനമന്ത്രി ഇപ്പോഴും ഉറക്കത്തിലാണ്. അദ്ദേഹത്തേയും ഞങ്ങൾ ഉണർത്തും’’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കാർഷിക കടങ്ങൾ എഴുതി തള്ളാതെ പ്രധാനമന്ത്രി നേരന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
മധ്യപ്രദേശിലും ഛത്തിസ്ഗഢിലും കാർഷിക കടങ്ങൾ എഴുതി തള്ളിയതിനു പിന്നാലെ ബുധനാഴ്ച രാജ്സഥാനിലും കോൺഗ്രസ് സർക്കാർ രണ്ടുലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.