ഗുവാഹതി: കോടതിയിലെ നിയമയുദ്ധം മാത്രമാണ് ഇപ്പോള്‍ പുറത്തായ 19 ലക്ഷത്തിലേറെപ്പേര ുടെ മുന്നിെല ഏക പോംവഴി. ഏറ്റവും താഴെ തട്ടിലുള്ള അസമിലെ വിദേശ ട്രൈബ്യൂണല്‍ എന്ന കീഴ്ക ോടതിയില്‍ തുടങ്ങി ഹൈകോടതിയും കടന്ന് സുപ്രീംകോടതി വരെ നിയമയുദ്ധവുമായി മുന്നോ ട്ടുപോകേണ്ടി വരും. എന്നാൽ, പട്ടികയിൽ നിന്ന് പുറത്തായ മഹാഭൂരിഭാഗം ദരിദ്രർക്കും ഭാരിച്ച തുക ചെലവിട്ട് നീണ്ട നിയമ യുദ്ധത്തിന് സാധിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ആ നിലക്ക് പൗരത്വമില്ലാതായവരെ കാത്തിരിക്കുന്നത് യാതനപൂര്ണമായ ദിനങ്ങളാണ്.
തങ്ങളുടെ പ്രവര്‍ത്തനം ഇതോടെ അവസാനിച്ചെന്നും അന്തിമപട്ടികയില്‍ പേര് ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഇനിയാർക്കും എന്‍.ആര്.സിയെ സമീപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രത്തിെൻറ ചുമതലയുള്ള ഹേമന്ത് കുമാര്‍ ഡേഖ ‘മാധ്യമ’ത്തോട് പറഞ്ഞു. പുറത്തായവരെ അതിെൻറ കാരണം എന്‍.ആര്.സി രേഖാമൂലം അറിയിക്കും. അതു കിട്ടിയ ശേഷം വിദേശ ട്രൈബ്യൂണലില്‍ അപ്പീല്‍ പോകുകയാണ് വേണ്ടത്. ട്രൈബ്യൂണല്‍ ഇവരുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കും. അതിലും എന്‍.ആര്.സിക്ക് റോളില്ല. അതില്‍ പരാതിയുണ്ടെങ്കില്‍ ഹൈകോടതിയില്‍ വീണ്ടും അപ്പീലുമായി പോകാം. അവിടെയും തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹേമന്ത് കുമാര്‍ പറഞ്ഞു.
അസമിലെ പൗരന്മാരുടെ ഒൗദ്യോഗിക സ്ഥിതിവിവരക്കണക്കായ പൗരത്വപ്പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ രജിസ്ട്രാര്‍ ജനറലിനാണ് എന്‍.ആര്.സി കോഓഡിനേറ്റര്‍ സമര്‍പ്പിച്ചത്. ദേശീയ പൗരത്വപ്പട്ടിക ഔദ്യോഗിക രേഖയായതിനാൽ അടുത്ത വര്‍ഷം തയാറാക്കാനിരിക്കുന്ന ജനസംഖ്യാ പട്ടികയില്‍നിന്ന് അസമിനെ ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.