ഗുവാഹത്തി: അസമിലെ നിയമ സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പത്രിക ശനിയാഴ്ച പുറത്തിറക്കി. സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർത്തിയ പൗരത്വ നിയമം നടപ്പാക്കിെല്ലന്നും വീട്ടമ്മമാർക്ക് 2,000 രൂപ നൽകുമെന്നും പ്രഖ്യാപിച്ചാണ് കോൺഗ്രസ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് സജീവമായി പ്രചാരണത്തിലുള്ള രാഹുൽ ഗാന്ധിയാണ് പത്രിക പുറത്തിറക്കിയത്.
അഞ്ചുലക്ഷം സർക്കാർ ജോലികളും 25 ലക്ഷം സ്വകാര്യ മേഖല ജോലികളും കോൺഗ്രസ് വാഗ്ദാനത്തിലുണ്ട്്. തേയിലത്തോട്ടം തൊഴിലാളികൾക്ക് ദിവസവേതനം 365 ആയി ഉയർത്തുമെന്നും 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും പത്രികയിൽ പറയുന്നു. അസമെന്ന ആശയത്തെ ആക്രമിക്കുന്ന ബി.ജെ.പിയിൽ നിന്നും ആർ.എസ്.എസിൽ നിന്നും സംരക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് അസമിൽ ഇക്കുറി തെരഞ്ഞെടുപ്പ്. ബി.ജെ.പിയും അസം ഗണ പരിഷത്തും ചേർന്ന എൻ.ഡി.എയും കോൺഗ്രസും എ.ഐ.യുഡി.എഫും ചേർന്ന മഹാസഖ്യവുമാണ് ഇക്കുറി മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.