ഗുവാഹതി: അസം റൈഫിൾസിന് അമിതാധികാരം നൽകാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ വിജ് ഞാപനത്തിനെതിരെ അസം നിയമസഭയിൽ പ്രതിപക്ഷ ബഹളം.
ആരെയും അറസ്റ്റ് ചെയ്യാനും വാറണ്ട് കൂടാതെ റെയ്ഡ് നടത്താനുള്ള അധികാരം അസം റൈഫിൾസിന് നൽകുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ വിജ്ഞാപനമാണ് പ്രതിഷേധത്തിന് കാരണം.
അസം, അരുണാചൽപ്രദേശ്, മണിപ്പൂർ, നാഗാലൻഡ്, മിസോറം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അസം റൈഫിൾസിലെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർക്കുവരെ ആർക്കെതിരെയും ക്രിമിനൽ നടപടികളെടുക്കാൻ അധികാരം നൽകുന്നതാണ് വിജ്ഞാപനം. ഇതിനെ കോൺഗ്രസ്, എ.െഎ.യു.ഡി.എഫ്, അസം ഗണപരിഷത് കക്ഷികൾ ശക്തമായി എതിർത്തു.
സർക്കാർ ഉത്തരവ് മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനവും ഭരണഘടനവിരുദ്ധവുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സംഘർഷബാധിത മേഖലയിൽ വിന്യസിച്ച സുരക്ഷ വിഭാഗമാണ് അസം റൈഫിൾസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.