ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് രണ്ടു ദശാബ്ദക്കാലത്തിലധികം ജയിൽശിക്ഷ അനുഭവിക്കുന്ന ഏഴു പ്രതികളുടെ േമാചനത്തിന് വഴിതെളിയുന്നു. പ്രതികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയും ഇവരുടെ കുടുംബത്തിെൻറ സാമൂഹിക സാമ്പത്തിക പശ്ചാത്തലവും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ടും ഉൾപ്പെടെ വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വി. ശ്രീധരൻ എന്ന മുരുകൻ, എ.ജി. പേരറിവാളൻ, ടി. സുേധന്ദ്രരാജ എന്ന ശാന്തൻ, ജയകുമാർ, േറാബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നിവരാണ് ജയിലിൽ കഴിയുന്നത്. 2014ലാണ് തമിഴ്നാട് സർക്കാർ േകസിലെ മുഴുവൻ തടവുകാരെയും വിട്ടയക്കാൻ തീരുമാനിച്ചത്. ഇതിനെ ചോദ്യംചെയ്ത് കേന്ദ്രസർക്കാർ 2014 ഫെബ്രുവരി 19ന് സുപ്രീംകോടതിയെ സമീപിച്ചു. സി.ബി.െഎ അന്വേഷിച്ച കേസിലെ പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഏകപക്ഷീയമായി വെട്ടിക്കുറക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നായിരുന്നു വാദം. 2016 മാർച്ച് രണ്ടിന് വീണ്ടും തമിഴ്നാട് കേന്ദ്രത്തിന് കത്തയച്ചു. 24 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രതികളുടെ അേപക്ഷ കണക്കിലെടുത്ത് വിട്ടയക്കണമെന്നാണ് ഇതിലാവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.