കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ്​ ഏപ്രിൽ ആറിന്​; വോ​ട്ടെണ്ണൽ മെയ്​ രണ്ടിന്​

ന്യൂഡൽഹി: കേരളമടക്കം അഞ്ചിടത്തെ നിയമസഭ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി ഏപ്രിൽ ആറിനാണ്​​ വോ​ട്ടെടുപ്പ്​. മലപ്പുറം ലോക്​സഭ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. വോ​ട്ടെണ്ണൽ മേയ്​ രണ്ടിനാണ്​​. ഇതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

പശ്ചിമ ബംഗാൾ, തമിഴ്​നാട്​, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ്​ കേരളത്തിനൊപ്പം നിയമസഭ തെ​രഞ്ഞെടുപ്പ്​ നടക്കുന്നത്​. എല്ലായിടത്തും വോ​ട്ടെണ്ണൽ മേയ്​ രണ്ടിനു തന്നെ. ക്രമസമാധാന പ്രശ്​നസാധ്യത മുൻനിർത്തി പശ്ചിമ ബംഗാളിൽ എട്ടു ഘട്ടമായാണ്​ തെരഞ്ഞെടുപ്പ്​.

കേരളത്തിനൊപ്പം തമിഴ്​നാട്ടിലും പുതുച്ചേരിയിലും വോ​ട്ടെടുപ്പ്​ ഒറ്റ ഘട്ടം; ഏപ്രിൽ ആറിന്​. അസമിൽ മൂന്നു ഘട്ടം. ബിഹാറിൽ തെരഞ്ഞെടുപ്പു നടത്തിയതുപോലെ കോവിഡ്കാല നിയ​ന്ത്രണങ്ങൾ ഉണ്ടാവും. പരീക്ഷകളും ഉത്സവങ്ങളും കണ​ക്കിലെടുത്താണ്​ തീയതി തീരുമാനിച്ചത്​.

വോ​ട്ടെടുപ്പിന്​ ഒരു മണിക്കൂർ കൂടുതൽ സമയം അനുവദിച്ചു. നാമനിർദേശ പത്രിക നൽകാൻ രണ്ടുപേർ മാത്രം. വീടു കയറിയിറങ്ങുന്ന പ്രചാരണസംഘം അഞ്ചുപേരിൽ കൂടാൻ പാടില്ല. നിയന്ത്രണങ്ങളോടെ റോഡ്​ ഷോ ആകാം. പോളിങ്​ ബൂത്തിൽ സാനിറ്റൈസർ, സോപ്പ്​, മാസ്​ക്​ തുടങ്ങിയ ജാഗ്രതാ ക്രമീകരണങ്ങൾ വേണം.

അഞ്ച്​ ഇടങ്ങളിലായി 18.86 കോടി വോട്ടർമാരാണുള്ളത്​. ആകെ 824 മണ്ഡലങ്ങൾ. 2.7 ലക്ഷം പോളിങ്​ ബൂത്തുകൾ​. കേരളത്തിൽ 40,771 പോളിങ്​ സ്​റ്റേഷനുകൾ​. 80 വയസ്സിന്​ മുകളിലുള്ളവർക്ക്​ പോസ്റ്റൽ വോട്ട്​ സൗകര്യമുണ്ടാകും. ആയിരം വോട്ടർമാർക്ക്​ ഒരു ബൂത്തായിരിക്കും. എല്ലാ ബൂത്തുകളും കെട്ടിടത്തിന്‍റെ താ​ഴെ നിലയിലാകും.

കേരളം (140 സീറ്റ്​)

തെരഞ്ഞെടുപ്പ്​ വിജ്​ഞാപനം: മാർച്ച്​ 12

പത്രിക സമർപ്പണം: മാർച്ച്​ 19 വരെ

സൂക്ഷ്​മപരിശോധന: മാർച്ച്​ 20

പത്രിക പിൻവലിക്കൽ: മാർച്ച്​ 22 വരെ

തമിഴ്​നാട്​ (234 സീറ്റ്​), പുതുച്ചേരി (30)

ഒറ്റഘട്ടം: ഏപ്രിൽ ആറ്​

പശ്ചിമ ബംഗാൾ (294 സീറ്റ്​)

എട്ടു ഘട്ടം: മാർച്ച്​ 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29

അസം (126 സീറ്റ്​)

മൂന്നു ഘട്ടം: മാർച്ച്​ 27, ഏപ്രിൽ 4, 6 

Tags:    
News Summary - assembly election 2021 date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.