സിനിമ താരങ്ങളെ ഒപ്പംകൂട്ടി ബി.ജെ.പിയും തൃണമൂലും; നടി പായൽ സർക്കാർ ബി.ജെ.പിയിൽ ചേർന്നു

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാൾ പിടിക്കാൻ സിനിമ താരങ്ങളെ കൂടെക്കൂട്ടി ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും. വ്യാഴാഴ്ച നടി പായൽ സർക്കാർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ബംഗാൾ അധ്യക്ഷൻ ദിലീപ്​ ഘോഷിന്‍റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു നടിയുടെ പാർട്ടി പ്രവേശനം.

ബുധനാഴ്ച നടൻ യഷ്​ ദാസ്​ഗുപ്​ത ബി.ജെ.പിയിൽ അംഗത്വമെടുത്തിരുന്നു. അതേദിവസം തന്നെ ക്രിക്കറ്റർ മനോജ്​ തിവാരിയും മൂന്ന്​ ബംഗാൾ സിനിമ താരങ്ങളും തൃണമൂൽ കോൺഗ്രസിനൊപ്പമെത്തി. താരങ്ങളായ രാജ്​ ചക്രബർത്തി, കഞ്ചൻ മല്ലിക്ക്​, സയോനി ഗോഷ്​ എന്നിവരാണ്​ തൃണമൂലിൽ ചേർന്നത്​.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിലായിരുന്നു നാലുപേരുടെയും തൃണമൂൽ പ്രവേശനം. നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തതോടെയാണ്​ സെലബ്രിറ്റിക​െള കൂ​െടക്കൂട്ടാനുള്ള ഇരുപാർട്ടികളുടെയും ശ്രമം. തെരഞ്ഞെടുപ്പ്​ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

Tags:    
News Summary - Assembly Election Ahead Bengali actor Payel Sarkar joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.