തുർക്കിയിലെ ദുരന്തബാധിതരെ നിങ്ങൾക്കും സഹായിക്കാം

ന്യൂഡൽഹി: തുർക്കി ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായങ്ങളെത്തിക്കാൻ അവസരം. ഇന്ത്യൻ എംബസി വഴിയാണ് സഹായങ്ങൾ കൈമാറുക.

സഹായമായി നൽകേണ്ട അവശ്യവസ്തുക്കളുടെ പട്ടിക നൽകിയിട്ടുണ്ട്. ഇവ 'തുർക്കിഷ് എംബസി, 50-എൻ, ന്യായ മാർഗ്, ചാണക്യപുരി, ന്യൂഡൽഹി, 110021' എന്ന വിലാസത്തിലേക്കാണ് അ‍യക്കേണ്ടത്.

സുതാര്യമായ കവറുകളിൽ അയക്കാൻ ശ്രദ്ധിക്കണം. വലിയ പാക്കേജുകളാണെങ്കിൽ അയക്കുന്നതിന് മുമ്പായി embassy.newdelhi@mfa.gov.tr എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണം.

ഇത്തരത്തിൽ ശേഖരിക്കുന്ന ദുരിതാശ്വാസ വസ്തുക്കൾ തുർക്കിഷ് എയർലൈൻ മുഖേന തുർക്കിയിലെത്തിക്കും. സംഭാവനയായി നൽകുന്ന വസ്തുക്കൾ പുതിയതോ, അല്ലെങ്കിൽ വൃത്തിയുള്ളതും ഉപയോഗിക്കാനാവുന്നതുമായ അവസ്ഥയിലായിരിക്കണം.


ആവശ്യമായ വസ്തുക്കൾ

ശൈത്യകാല വസ്ത്രങ്ങൾ (മുതിർന്നവർക്കും കുട്ടികൾക്കുമുള്ളത്)

ഓവർകോട്ട് / കോട്ട്

റെയിൻകോട്ട്

ബൂട്ട്

സ്വെറ്റർ

ട്രൗസറുകൾ

കയ്യുറകൾ

സ്കാർഫുകൾ

ബീനി തൊപ്പി

സോക്സ്

അടിവസ്ത്രങ്ങൾ

ആവശ്യമുള്ള മറ്റ് വസ്തുക്കൾ

ടെന്‍റുകൾ

കിടക്കകൾ

പുതപ്പുകൾ

സ്ലീപ്പിങ് ബാഗ്

തെർമോ ബോട്ടിൽ 


ഫുഡ് ബോക്സുകൾ

ബേബി ഫോർമുല ഫുഡ്

ഡയപ്പറുകൾ

ശുചിത്വ ഉൽപ്പന്നങ്ങൾ

സ്ത്രീകൾക്കുള്ള സാനിറ്ററി പാഡ്

Tags:    
News Summary - assistance to people in earthquake hit areas of Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.