മുംബൈ: വാക്സിൻ വിതരണത്തിൽ കാലതാമസം വരുത്തിയതിന് ഇന്ത്യൻ മരുന്ന് കമ്പനി സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനകയുടെ നോട്ടീസ്. വക്കീൽ നോട്ടീസ് ലഭിച്ച കാര്യം സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദർ പൂനവാല സ്ഥിരീകരിച്ചു.
ഇന്ത്യയിൽ ആവശ്യകത വർധിച്ചതോടെയാണ് ആഗോള തലത്തിലുള്ള വിതരണം പൂർത്തിയാക്കാൻ സാധിക്കാതെ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കോവിഡ് വ്യാപന തീവ്രത കുറഞ്ഞാൽ ജൂണോടെ കയറ്റുമതി ക്രമീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കമ്പനിയുടെ പ്രതികരണം.
ബ്രിട്ടൻ ആസ്ഥാനമായ മരുന്ന് കമ്പനി ആസ്ട്രസെനെകയുടെ കോവിഡ് വാക്സിൻ കോവിഷീൽഡ് എന്ന പേരിൽ ഉൽപാദിപ്പിച്ച് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വിതരണം നടത്തുന്നത് സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്.
രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുകയാണ്. മഹാരാഷ്ട്രയുടെ പല പ്രദേശങ്ങളിലും വാക്സിൻ വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. വാക്സിൻ ക്ഷാമമുണ്ടെന്ന പരാതിയുമായി നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.