ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഫ്ലാറ്റ് സ്വന്തമാക്കി മുംബൈ വ്യവസായി. വർളിയിലെ ആഡംബര അപ്പാർട്ട്മെന്റ് 240 കോടിക്കാണ് വ്യവസായി വാങ്ങിയത്. ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാണിത്.
വെൽസ്പൺ ഗ്രൂപ്പ് ചെയർമാൻ ബി.കെ ഗോയങ്കയാണ് അപ്പാർട്ട്മെന്റ് വാങ്ങിയത്. ഇതുവരെ ഇന്ത്യയിൽ വിറ്റതിൽ ഏറ്റവും വിലയുള്ള അപ്പാർട്ട്മെന്റാണിത്. വരും മാസങ്ങളിൽ ഇതിലും വില കൂടിയ അപ്പാർട്ട്മെന്റുകളുടെ വിൽപന മുംബൈയിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയൽ എസ്റ്റേറ്റ് റേറ്റിങ് സ്ഥാപനമായ ലിസാസ് ഫോറാസിന്റെ എം.ഡി പറഞ്ഞു.
30000 സ്വകയർ ഫീറ്റ് വലിപ്പമുള്ള അപ്പാർട്ട്മെന്റ് ആനിബസന്റ് റോഡിലെ ആഡംബര പാർപ്പിട സമുച്ചയത്തിൽ 63,64,65 നിലകളിലായാണ് സ്ഥിതി ചെയ്യുന്നത്. നേരത്തെ 2015ൽ ജിൻഡാൽ കുടുംബം 10,000 സ്വകയർ ഫീറ്റ് വലിപ്പമുള്ള അപ്പാർട്ട്മെന്റ് 160 കോടി നൽകി വാങ്ങിയിരുന്നു. 2022 ദീപിക പദുക്കോണും രൺവീർ സിങ്ങും ചേർന്ന് 119 കോടിയുടെ അപ്പാർട്ട്മെന്റ് മുംബൈയിൽ സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.