നോയ്ഡയിൽ യുവതി​യെ കൈയേറ്റം ചെയ്ത ബി.ജെ.പി പ്രവർത്തകന്റെ അനധികൃത കൈയേറ്റം പൊളിച്ചുമാറ്റി

ന്യൂഡൽഹി: നോയ്ഡയിൽ അയൽക്കാരിയെ കൈയേറ്റം ചെയ്ത ബി.ജെ.പി ​പ്രവർത്തകന്റെ അനധികൃത കൈയേറ്റം പൊളിച്ചുമാറ്റാൻ ബുൾഡോസറുകൾ എത്തി. ബി.ജെ.പി കിസാൻ മോർച്ച പ്രവർത്തകനായ ശ്രീകാന്ത് ര്യാഗിയുടെ സെക്ടർ 93 ബിലിലെ ഗ്രാന്റ് ഒമാക്സ് സൊസൈറ്റിയിലെ അനധികൃത കെട്ടിടമാണ് ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്. പൊലീസും നഗരസഭ അധികൃതരും ആണ് പൊളിച്ചു നീക്കലിന് നേതൃത്വം നൽകുന്നത്.

നോയിഡയിലെ സെക്ടര്‍ 93 ബിയിലെ ഗ്രാന്‍ഡ് ഒമാക്‌സിലെ പാര്‍ക്ക് ഏരിയയില്‍ മരങ്ങളും ചെടികളും നടുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തെ തുടർന്നാണ് അയൽക്കാരിയായ യുവതിയെ ത്യാഗി കൈയേറ്റം ചെയ്തത്. ശ്രീകാന്ത് ത്യാഗി യുവതിയെ തള്ളിയിടുകയും അസഭ്യം പറയുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ത്യാഗിയുടെ ട്വിറ്റർ പ്രൊഫൈലിൽ ബി.ജെ.പി കിസാന്‍ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം, യുവ കിസാന്‍ സമിതിയുടെ ദേശീയ കോഓഡിനേറ്റർ എന്നിങ്ങനെയാണുള്ളത്. ഇയാൾ ജെ.പി നദ്ദയടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സംഭവത്തിൽ ത്യാഗിയുടെ ഭാര്യ ഉള്‍പ്പെടെ നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവില്‍ പോയ ശ്രീകാന്ത് ത്യാഗിയെ പിടികൂടാന്‍ നോയിഡ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താനാണ് ഭാര്യയടക്കം നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രതിയായ ത്യാഗിയെ പിടികൂടാന്‍ തങ്ങള്‍ നാല് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. അധിക്ഷേപിച്ച ശ്രീകാന്ത് ത്യാഗിക്കെതിരെ കർശന നടപടി സ്വീകരിച്ചതിന് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന് ബി.ജെ.പി ഡൽഹി വക്താവ് ഖേംചന്ദ് ശർമ നന്ദി പറഞ്ഞു.

Tags:    
News Summary - At Noida Society, Bulldozer Action Against Politician Who Abused Woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.