അക്രമികളെ പൊലീസ് പിടികൂടുന്നു, ഇൻസൈറ്റിൽ കൊല്ലപ്പെട്ട ആ​തി​ഖ് അ​ഹ്മ​ദും സഹോദരനും

അക്രമികളെത്തിയത് പത്രക്കാരെന്ന വ്യാജേന: യു.പിയിൽ നിരോധനാജ്ഞ

ലഖ്നോ: സമാജ്‌വാദി പാർട്ടി മുൻ എം.പി. അതീഖ് അഹ്‌മദും സഹോദരൻ അഷ്റഫ് അഹ്‌മദും കൊല്ലപ്പെട്ടതിനു പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതീഖിന്റെയും സഹോദരന്റെയും കൊലപാതകമുണ്ടായ പ്രയാഗ്‌രാജിൽ കനത്ത ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്. സംഘർഷസാധ്യത ഒഴിവാക്കാൻ പ്രയാഗ്‌രാജിലെ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതായും റിപ്പോർട്ടുണ്ട്.

മെഡിക്കൽ പരിശോധനയ്ക്ക് സഹോദരനൊപ്പം എത്തിച്ച അതീഖ് ശനിയാഴ്ച രാത്രി 10 മണിയോടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേർ ഇവർക്കു നേരെ വെടിയുതിർത്തത്.

മാധ്യമങ്ങളോട് ആതിഖ് സംസാരിക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ അതീഖിന്റെ തലയ്ക്കു ചേർത്തു തോക്ക് പിടിച്ച് വെടിവയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതീഖ് വെടിയേറ്റു വീണതിനു തൊട്ടുപിന്നാലെ സഹോദരൻ അഷ്റഫിനു നേരെയും നിരവധി തവണ വെടിയുതിർത്തു.

അതീഖിന്റെയും സഹോദരന്റെയും കൊലപാതകത്തിനു ശേഷം അക്രമികൾ ‘ജയ് ശ്രീറാം’ വിളിക്കുകയും ചെയ്തു. ഇവർ 12 റൗണ്ടോളം വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. മാധ്യമപ്രവർത്തകരെന്ന വ്യാജേനെയാണ് പൊലീസ് വലയത്തിലായിരുന്ന ആതിഖിനും സഹോദരനും സമീപം ഇവരെത്തിയതെന്നാണ് പറയുന്നത്.

ഇതിനിടെ, വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നു പേർ യു.പി പൊലീസ് പിടിയിലായി. സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യരാജ് സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മിഷന്റെ ജുഡീഷ്യൽ അന്വേഷണത്തിനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതീഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തു വരികയാണെന്നു പൊലീസ് അറിയിച്ചു. ഇവർ എത്തിയതായി കരുതുന്ന രണ്ടു മോട്ടർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് ജില്ല മജിസ്ട്രേറ്റ് സഞ്ജയ് കുമാർ ഖത്രിയുടെ സാന്നിധ്യത്തിൽ പൊലീസ് ഫൊറൻസിക് പരിശോധന നടത്തി.

വെടിവയ്പ്പിൽ ഒരു പൊലീസ് കോൺസ്റ്റബിളിനു പരുക്കേറ്റു. ബഹളത്തിനിടെ ഓടിമാറിയ ഒരു മാധ്യമപ്രവർത്തകനും വീണ് പരുക്കേറ്റു. കൊല്ലപ്പെട്ട അതീഖിന്റെയും സഹോദരന്റെയും മൃതദേഹങ്ങൾ എസ്.ആർ.എൻ ആശുപത്രിയിലേക്കു മാറ്റി.

Tags:    
News Summary - Atiq Ahmed, His Brother Shot Dead; Large Gatherings Banned In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.