ദൃശ്യങ്ങൾ തൽസമയം പകർത്തി സുരക്ഷ ഉദ്യോഗസ്ഥർ; കനത്ത സുരക്ഷയിൽ അതീഖ് അഹ്മദിന്റെ മകൻ അസദി​നെ ഖബറടക്കി

ലഖ്നോ: യു.പി പൊലീസ് ഏറ്റുമുട്ടലിൽ വധിച്ച അതീഖ് അഹ്മദിന്റെ മകൻ അസദിനെ പ്രയാഗ് രാജിൽ സംസ്കരിച്ചു. ഉമേഷ് പാൽ വധക്കേസ് പ്രതിയായിരുന്നു 19കാരനായ അസദ്. ഇതേ കേസിൽ റിമാൻഡിലാണ് മുൻ ലോക്സഭ അംഗവും സമാജ് വാദി പാർട്ടി നേതാവുമായ അതീഖ് അഹ്മദ്. അസദിനൊപ്പം സഹായി ഗുലാം ഹസനെയും പൊലീസ് വധിച്ചിരുന്നു. വ്യാഴാഴ്ച ഝാ​ൻ​സി​യി​ൽ യു.​പി പ്ര​ത്യേ​ക ദൗ​ത്യ സം​ഘ​വു​മാ​യു​ള്ള (എ​സ്.​ടി.​എ​ഫ്) ഏ​റ്റു​മു​ട്ട​ലി​ലാണ് ഇരുവരും കൊല്ലപ്പെട്ടത്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് എസ്.പിയും ബി.എസ്.പിയുംകനത്ത സുരക്ഷയിൽ ആരോപിക്കുന്നത്.

കനത്ത സുരക്ഷയിലാണ് അസദിന്റെ മൃതദേഹം സംസ്കരിച്ചത്. ശനിയാഴ്ച രാവിലെയാണ് പ്രയാഗ് രാജിലെ കസാരി മസാരിയിൽ അസദിന്റെ മൃതദേഹം എത്തിച്ചത്. കസാരി മസാരിയിൽ പിതാമഹൻമാരുടെ സാന്നിധ്യത്തിൽ അതീഖിന്റെ പിതാവ് ഫിറോസ് അഹ്മദിന്റെ ഖബറിനരികിലാണ് അസദിനെയും അടക്കിയത്. അതീഖിന്റെ സഹോദരി ശഹീൻ ബീഗമടക്കമുള്ള അടുത്ത കുടുംബാംഗങ്ങളും ചടങ്ങിൽ പ​ങ്കെടുത്തു. മകന്റെ സംസ്കാര ചടങ്ങിൽ പ​ങ്കെടുക്കാൻ ജില്ലാ കോടതി അനുവദിക്കുന്നതു വരെ ചടങ്ങ് നിർത്തിവെക്കണമെന്ന് അതീഖിന്റെ അഭിഭാഷകൻ അപേക്ഷിച്ചിരുന്നുവെങ്കിലും അധികൃതർ തയാറായില്ല.

കസാരി മസാരിയിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ചാകിയയിൽ ബാരിക്കേഡും ഏർപ്പെടുത്തി. നിരീക്ഷണത്തിനായി ഡ്രോണുകളിലാണ് ഉദ്യോഗസ്ഥർ ശ്മശാനത്തിനു ചുറ്റും തമ്പടിച്ചത്. ദൃശ്യങ്ങൾ സുരക്ഷ ഉദ്യോഗസ്ഥർ തൽസമയം വിഡിയോ റെക്കോർഡ് ചെയ്യുന്നുമുണ്ടായിരുന്നു. ചടങ്ങുകളെല്ലാം വീട്ടിൽ നിന്ന് പൂർത്തിയാക്കിയാണ് മൃതദേഹം ഇവിടേക്ക് കൊണ്ടുവന്നത്.

പ്ര​യാ​ഗ് രാ​ജ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ആ​തി​ഖ് അ​ഹ്മ​ദി​നെ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട ദി​വ​സം ത​ന്നെ​യാ​ണ് മ​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ​വെ​ച്ചാ​ണ് ആ​തി​ഖ് മ​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത് അ​റി​യു​ന്ന​ത്. താ​ൻ ഏ​തു നി​മി​ഷ​വും കൊ​ല്ല​പ്പെ​ടു​മെ​ന്ന് റി​മാ​ൻ​ഡി​ലു​ള്ള ആ​തി​ഖ് അ​ഹ്മ​ദ് നേ​ര​ത്തേ കോ​ട​തി​യി​ൽ വെ​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - Atiq Ahmed's Asad buried in Prayagraj amid heavy security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.