കോവിഡ്​: അ​മേരിക്കയിൽ മരിച്ചത്​ 40ൽ അധികം ഇന്ത്യക്കാർ; 17 പേർ മലയാളികൾ

വാഷിങ്​ടൺ: ലോകത്ത് ഏറ്റവും അധികം മരണങ്ങളുമായി കോവിഡ്​ ദുരന്തഭൂമിയായി മാറിയ അമേരിക്കയിൽ മരിച്ചത്​ 40ൽ അധികം ഇന്ത്യക്കാർ. ഇവരിൽ ഇന്ത്യൻ പൗരൻമാരായ പ്രവാസികളും അമേരിക്കൻ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരും ഉൾപ്പെടും. മരിച്ചവരിൽ 17 പേർ മലയാളികളാണ്​. 10 പേർ ഗുജറാത്തിൽ നിന്നും 4 ആൾ പഞ്ചാബിൽ നിന്നും 2​ ആൾ ആന്ധ്രയിൽ നിന്നും ഒരാൾ ഒഡിഷയിൽ നിന്നും ഉള്ളവരാണെന്ന്​ വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നു.

1500 ഇന്ത്യക്കാരെങ്കിലും അമേരിക്കയിൽ കോവിഡ്​ സ്​ഥിരീകരിച്ചവരായുണ്ടെന്നാണ്​ ഇതുവരെയുള്ള കണക്ക്​. മരിച്ചവരിൽ ഏറെ പേരും 60 വയസിന്​ മുകളിലുള്ളവരാണ്​. എന്നാൽ, മരിച്ചവരിൽ 21 വയസുള്ളയാളും ഉൾപ്പെടും. ന്യൂയോർക്കിൽ 15 പേരും, ന്യൂ ജെഴ്സിസിയിലെ ജെഴ്സി സിറ്റി, ഒാക്​ ട്രീ റോഡ്​ എന്നിവിടങ്ങളിലായി 12 പേരും പെൻസിൽവാനിയ, ​േഫ്ലാറിഡ എന്നിവിടങ്ങളിൽ നിന്ന്​ നാലു​ പേരും, ടെക്​സാസ്​, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്ന്​ ഒരാൾ വീതവും ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്നാണ്​ വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നത്​.

പലർക്കും ശരിയായ ചികിത്സ തന്നെ ലഭിക്കാത്ത അവസ്​ഥയുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. ജെഴ്​സി സിറ്റിയിൽ നിന്നുള്ള നീല പാണ്ഡ്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സാഹചര്യങ്ങളുടെ ഗൗരവം വ്യക്​തമാക്കുന്നുണ്ട്​. അവരുടെ കുടുംബത്തിൽ നിന്നുള്ള അഞ്ച്​ പേർ ഗുരുതരമായ രോഗാവസ്​ഥയിലാണെങ്കിലും രണ്ട്​ പേരെ മാത്രമാണ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായത്​. മറ്റുള്ളവർക്കുള്ള സൗകര്യം ഇപ്പോൾ ലഭ്യമല്ലത്രെ. പലർക്കും വ​െൻറിലേറ്റർ സൗകര്യവും മറ്റും ലഭിക്കാത്തത്​ കൊണ്ട്​ ഗുരുതരാസ്ഥയിലാണ്​ ഉള്ള​ത്​.

അമേരിക്കയിൽ രോഗവ്യാപനവും മരണനിരക്കും കുതിച്ചുയരുകയാണ്​. 24 മണിക്കൂറിനിടെ ഇവിടെ മരിച്ചത്​ 2108 ​േപരാണ്​. കോവിഡ്​ ബാധിച്ച്​ ഒരു ദിവസം 2000ൽ അധികം ആളുകൾ മരിക്കുന്ന ആദ്യ രാജ്യമായി അമേരിക്ക മാറി. ആകെ മരിച്ചവരുടെ എണ്ണം 20,577 ആയി. അമേരിക്കയിൽ 5,32,879 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - atleast 40 indians dead at america on covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.