ന്യൂഡൽഹി: പുതിത 1000 രൂപ നോട്ട് ഉടൻ പുറത്തിറക്കില്ലെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. നോട്ട് മാറ്റുന്നത് ദുരുപയോഗം ചെയ്തുകൊണ്ടാണ് 4000 എന്ന പരിധിയിൽ നിന്ന് 2000 മായി കുറച്ചതെന്നും ജെയ്റ്റ്ലി പറഞ്ഞു.
പുതിയ 2000 രൂപ നോട്ട് ഉൾക്കൊള്ളുന്ന തരത്തിലേക്ക് രാജ്യത്തെ എ.ടി.എമ്മുകൾ പുന:ക്രമീകരിച്ച് തുടങ്ങി. രാജ്യത്ത് രണ്ടര ലക്ഷം എ.ടി.എമ്മുകൾ പ്രവർത്തനസജ്ജമാണ്. പുതിയ 2000 രൂപ നോട്ടുകൾ കൈകാര്യം ചെയ്യാവുന്ന രീതിയിൽ 22,500 എ.ടി.എമ്മുകൾ പുനക്രമീകരിക്കുമെന്നും അദേഹം പറഞ്ഞു.
പഴയ എ.ടി.എമ്മുകളിൽ പുതിയ 2000 രൂപ നോട്ടുകൾ ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനമില്ല. ഇതിനായി എ.ടി.എമ്മുകൾ പുന:ക്രമീകരിക്കണം. ഇൗ ജോലിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.