ന്യൂഡൽഹി: എ.ടി.എം തട്ടിപ്പ് കേസിൽ രണ്ട് റൊമേനിയക്കാർ ഡൽഹിയിൽ പിടിയിലായി. ഇന്ത്യയിലാകമാനം 300 എ.ടി.എമ്മുകളിൽ ഇവർ തട്ടിപ്പ് നടത്തിയെന്ന് പൊലീസ് അറിയിച്ചു.
ഇതിലൊരാൾ കൊൽക്കത്തതയിലെ എ.ടി.എമ്മുകളിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയാണെന്ന് കൊൽക്കത്ത ജോയിൻറ് കമീഷണർ പ്രവീൺ ത്രിപാഠി വ്യക്തമാക്കി. തട്ടിപ്പ് തുക ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും കൊൽക്കത്ത കോടതിയിൽ ഹാജരാക്കി ആഗസ്റ്റ് 18 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന എ.ടി.എം തട്ടിപ്പ് സംഘങ്ങളുടെ ഭാഗമാണ് ഇരുവരുമെന്നാണ് പൊലീസ് നിഗമനം. സ്കിമർ ഉപകരണങ്ങൾ ഉപയോഗിച്ച് എ.ടി.എമ്മുകളിൽ തട്ടിപ്പു നടത്തുകയാണ് ഇവരുടെ രീതി.
ഇതുവരെ 45 ഡെബിറ്റ് കാർഡ് ഉടമകളിൽ നിന്ന് മാത്രമേ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുള്ളുവെന്ന് പൊലീസ് അറിയിച്ചു. ഏകദേശം 300 പേർക്കെങ്കിലും തട്ടിപ്പിൽ പണം നഷ്ടമായിട്ടുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.