ന്യൂഡൽഹി: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇത്തരം സംഭവങ്ങൾ പരിശോധിച്ചില്ലെങ്കിൽ അത് രാജ്യത്തിെൻറ ജനാധിപത്യത്തിന് തന്നെ ഭീഷണിയാവുമെന്നും മൻമോഹൻ പറഞ്ഞു. പഞ്ചാബ് യൂനിവേഴ്സിറ്റിയിലെ സെമിനാറിൽ സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യൻ ജനതയെ മതം, ജാതി, ഭാഷ, സംസ്കാരം എന്നിവയുടെ പേരിൽ വേർതരിക്കാനുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നതെന്നും മൻമോഹൻ കുറ്റപ്പെടുത്തി. ഒരാളുടെ സ്വാതന്ത്രം മറ്റൊരാളുടെ സ്വാതന്ത്രത്തെ ഹനിക്കരുത്. ഇന്ത്യയിൽ വ്യക്തി സ്വാതന്ത്രത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും മൻമോഹൻ പറഞ്ഞു. സാമ്പത്തിക വളർച്ചക്കാണ് രാജ്യം ഇപ്പോൾ പ്രാധന്യം നൽകേണ്ടത്. രാജ്യത്ത് വളർന്നു വരുന്ന അസമത്വം സാമ്പത്തിക വളർച്ചക്ക് ഭീഷണിയാണെന്നും മൻമോഹൻ പറഞ്ഞു.
ദലിതർക്കെതിരായ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തുേമ്പാഴാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി മൻമോഹൻ രംഗത്തെത്തിയത്. എസ്.സി-എസ്.ടി നിയമഭേദഗതിക്കെതിരെയും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൻമോഹെൻറയും പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.