കൽപേനി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾ തുടരുന്നു. കൽപേനി ദ്വീപിൽ സ്വകാര്യ വാഹനങ്ങൾക്ക് ഇനി പെട്രോൾ നൽകില്ലെന്ന് ഉത്തരവിറക്കി. കോഓപറേറ്റീവ് സൈപ്ല ആൻഡ് മാർക്കറ്റിങ് സൊസൈറ്റി വഴിയാണ് ഇവിടെ പെട്രോൾ വിൽപ്പന.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്തും മേൽ അധികാരികളുടെ കർശന നിർദേശം ഉള്ളതിനാലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്വകാര്യ വാഹനങ്ങൾക്ക് പെട്രോൾ വിൽപ്പന ഉണ്ടായിരിക്കില്ലെന്നാണ് കൽപേനി ദ്വീപ് കോഓപറേറ്റീവ് സൈപ്ല ആൻഡ് മാർക്കറ്റിങ് സൊസൈറ്റി സെക്രട്ടറി ഉത്തരവിൽ അറിയിച്ചിരിക്കുന്നത്.
ജനദ്രോഹ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ, ഇതൊന്നും മുഖവിലക്ക് എടുക്കാതെ നടപടികളുമായി അധികാരികൾ മുന്നോട്ടുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.