അഹ്മദാബാദ്: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളുടെ പേരിൽ ഗുജറാത്തിലെ പാർട്ടി ആസ്ഥാനമായ രാജീവ് ഗാന്ധി ഭവനുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് ഡെപ്യൂട്ടി കമീഷണർ ശിവം വർമ പറഞ്ഞു.
ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിൽ അസി. കമീഷണർ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. കോൺഗ്രസിലെയും ബി.ജെ.പിയിലെയും 450ഓളം പ്രവർത്തകർക്കെതിരെയാണ് ആദ്യ കേസ്. ബി.ജെ.പി യുവജന വിഭാഗത്തിന്റെ അഹ്മദാബാദ് ഘടകം നൽകിയ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് രണ്ടാമത്തെ കേസ്.
രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ചൊവ്വാഴ്ചയാണ് പാർട്ടി ഓഫിസിനുനേരെ ആക്രമണമുണ്ടായത്. അതേസമയം, അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്ന ബി.ജെ.പി ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.