സെക്കന്തരാബാദ് (തെലങ്കാന): സെക്കന്തരാബാദിലെ ഉസ്മാനിയ യൂനിവേഴ്‌സിറ്റിയിലെ വനിതാ ഹോസ്റ്റലിലേക്ക് ചിലർ അതിക്രമിച്ച് കയറാൻ ശ്രമിച്ചു. തുടർന്ന് ഒരാൾ പിടിയിലായി. സർവകലാശാലയിലെ ലേഡീസ് ഹോസ്റ്റലിൻ്റെ വളപ്പിൽ അതിക്രമിച്ച് കയറിയ അക്രമികൾ വിദ്യാർത്ഥിനികളെ ആക്രമിക്കാനും ശ്രമിച്ചു.
ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികൾ ആക്രമണം നടത്തിയവരെ നേരിട്ടതിനെ തുടർന്നാണ് ഒരാൾ പിടിയിലായത്. തുടർന്ന് സുരക്ഷാ വീഴ്ചക്കെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. അക്രമികളിലൊരാൾ കൈകൾ ബന്ധിച്ച നിലയിൽ മുട്ടുകുത്തി നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ക്ഷുഭിതരായ വിദ്യാർഥികൾ അക്രമിയെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നതായും വിഡിയോയിലുണ്ട്. ഹോസ്റ്റലുകളിൽ പ്രവർത്തനക്ഷമമായ സി.സി.ടി.വികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പിന്നീട് പ്രതിഷേധിച്ചു. വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
വനിതാ ഹോസ്റ്റലിന് സുരക്ഷയില്ലെന്ന് ആരോപിച്ച് മൂന്നാഴ്ച മുമ്പ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർഥികൾ സമാനമായ പ്രതിഷേധം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.