ഹോട്ടലിൽ മുറിയെടുക്കാൻ മൂന്നുവയസുകാരിയെ തട്ടികൊണ്ടുപോയി; കമിതാക്കൾ അറസ്റ്റിൽ

ഫത്തേപുർ: ഉത്തർപ്രദേശിൽ മൂന്നുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ കുട്ടിയുടെ അടുത്ത ബന്ധുവും കാമുകനും അറസ്റ്റിൽ. യു.പിയിലെ ഫത്തേപുരിലാണ്​ സംഭവം.

20കാരിയായ നിഷു ദ്വിവേദിയും കാമുകനും വിവാഹം കഴിക്കുന്നതിനായി ഒളിച്ചോടുകയായിരുന്നു. പഞ്ചാബി​െല ജലന്ദറിലേക്കാണ്​ ഇരുവരും കടന്നത്​. നിഷുവിനൊപ്പം വീട്ടിലെ മൂന്നുവയസായ കുട്ടിയെയും കാണാതാകുകയായിരുന്നു. തുടർന്ന്​ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ പൊലീസ്​ നിഷുവിനും കാമുകർ നവ്​ദീപ്​ സിങ്​ എന്ന ഗിന്നിക്കും ഒപ്പം കുട്ടിയെ കണ്ടെത്തിയത്​. ഇരുവരെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കുട്ടിയെ മാതാപിതാക്കൾക്ക്​ കൈമാറി.

തുടർന്ന്​ നടത്തിയ ചോദ്യം ചെയ്യലിൽ വിവാഹം കഴിക്കുന്നതിനായി പഞ്ചാബിലേക്ക്​ ഒളിച്ചോടുകയായിരുന്നുവെന്ന്​ ​ഇരുവരും മൊഴി നൽകി. കുടുംബമെന്ന്​ തെറ്റിദ്ധരിപ്പിച്ച്​ ഹോട്ടലിൽ മുറിയെടുക്കാനായാണ്​ ഇവർ കുട്ടിയെയും കൂട്ടികൊണ്ടുപോയത്​. കുട്ടിയെ ഉപദ്രവിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും നിഷു പൊലീസിന്​ നൽകിയ മൊഴിയിൽ പറയുന്നു.

Tags:    
News Summary - Aunt Abducts 3 Year-Old Girl To Avoid Suspicion During Hotel Stay With Boyfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.