'ഔറംഗസേബ്​ മതേതര വാദിയായിരുന്നില്ല'; ഔറംഗാബാദിന്‍റെ പേരുമാറ്റത്തെ ന്യായീകരിച്ച്​ ഉദ്ദവ്​ താക്കറെ

മുംബൈ: ഔറംഗാബാദിന്‍റെ പേരുമാറ്റവുമായി ബന്ധപ്പെട്ട്​ മഹാരാഷ്​ട്ര ഭരണസഖ്യത്തിൽ തമ്മിലടി തുടരുന്നു. ഔറംഗാബാദിന്‍റെ പേര്​ സംബാജി നഗർ എന്നാക്കണ​െമന്ന ശിവസേനയുടെ ആവശ്യം കോൺഗ്രസ്​ അംഗീകരിക്കാതെ വന്നതോടെയാണ്​ വിള്ളൽ. അതേസമയം മഹാരാഷ്​ട്ര​ മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ പേരുമാറ്റത്തെ അനുകൂലിച്ച്​ രംഗത്തെത്തി. മഹാരാഷ്​ട്രയിലെ സഖ്യത്തിന്‍റെ അജണ്ട മതേതരത്വത്തോട്​ ചേർന്നു നിൽക്കുക എന്നതാണ്​, അതിനാൽ തന്നെ മുഗൾ ഭരണാധികാരി ഔറംഗസേബ്​ ഈ നയത്തോട്​​ യോജിക്കുന്നില്ലെന്ന്​ അ​ദ്ദേഹം പറഞ്ഞു.

ബി.ജെ.പി വിട്ട്​ ശിവസേനയിലെത്തിയ വസന്ത്​ ഗെയ്​റ്റിനെയും സുനിൽ ബാഗുലിനെയും സ്വാഗതം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താക്കറെ.

ഔറംഗസേബിന്‍റെ പേര്​ സൂചിപ്പിക്കുന്ന ഔറംഗബാദിന്​ പകരം മറാത്ത ഭരണാധികാരിയുടെ സ്​മരണാർഥം സംബാജി നഗർ എന്നാക്കാനാണ്​ നീക്കം. 'ഒൗറംഗസേബ്​ ഒരിക്കലും മതേതര വാദിയായിരുന്നില്ല. നമ്മുടെ അജണ്ട മതേതരത്വത്തോട്​ ചേർന്നു നിൽക്കുക എന്നതും. അതിനാൽ ഔറംഗസേബിനെ പോലൊരു വ്യക്തി ഇതിനോട്​ ചേരില്ല' -ഉദ്ദവ്​ താക്കറെ പറഞ്ഞു.

'എന്ത്​ പുതിയ കാര്യമാണ്​ ഞാൻ ചെയ്​തത്​. ഞങ്ങൾ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും ശിവസേന മേധാവി ബാൽ താക്കറെ പറഞ്ഞതും ഞാൻ പ്രാവർത്തികമാക്കുന്നു' -രണ്ടുദിവസമായി ഔറംഗാബാദിനെ സംബാജി നഗർ എന്ന്​​ താക്കറെയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ സൂചിപ്പിച്ചതിനെക്കുറിച്ച്​ പ്രതികരിക്കുകയായിരുന്നു ​അദ്ദേഹം.

ബുധനാഴ്ച മന്ത്രിസഭ യോഗവിവരം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെക്കു​​േമ്പാൾ ഔറംഗാബാദിനെ സംബാജി നഗറെന്നാണ്​ താ​ക്കറെ വിശേഷിപ്പിച്ചത്​. ട്വീറ്റ്​ മെഡിക്കൽ വിദ്യാഭ്യാസമന്ത്രിയെയും കോൺഗ്രസ്​ നേതാവ്​ അമിത്​ ദേശ്​മുഖിനെയും ടാഗ്​ ചെയ്​തുകൊണ്ടുള്ളതായിരുന്നു. വ്യാഴാഴ്​ചയും സംബാജി നഗർ എന്നു സൂചിപ്പിക്കുന്ന പോസ്റ്റുകൾ താക്കറെ പങ്കുവെച്ചിരുന്നു.

Tags:    
News Summary - Aurangzeb not secular says Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.