ന്യൂഡൽഹി: ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന ഈ വർഷം നവംബറിൽ എക്കാലത്തെയും മികച്ച പ്രകടനം കൈവരിച്ചതായി ഓട്ടോമൊബൈൽ ഡീലേഴ്‌സ് ബോഡി (എഫ്എഡിഎ) അറിയിച്ചു. യാത്രാ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വർധിച്ചതാണ് ഇതിന് കാരണം. 2021 നവംബറിലെ 18,93,647 യൂണിറ്റുകളെ അപേക്ഷിച്ച് മൊത്തത്തിലുള്ള ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന 26 ശതമാനം ഉയർന്ന് 23,80,465 യൂണിറ്റിലെത്തി.
2022 നവംബറിൽ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റീട്ടെയ്‌ൽ നേടിയത്. യാത്രാ വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ 21 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം നവംബറിൽ 2,48,052 യാത്ര വാഹനങ്ങലാണ് വിൽപ്പന നടത്തിയിരുന്നതെങ്കിൽ ഈ വർഷം നവംബറിൽ അത് 3,00,922 ആയി.
ഇതേ കാലയളവിൽ ഇരു ചക്രവാഹന വിൽപ്പന 14,94,797 ൽ നിന്ന് 18,47,708 ആയി ഉർന്നു. 24 ശതമാനം വർധന. വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 33 ശതമാനം വർധിച്ച് 59,765ൽ നിന്ന് 79369 ആയി. വിപണിയിൽ മിച്ച മോഡലുകൾ ലഭ്യമാവുന്നതും ഗ്രാമങ്ങളിൽ വാഹനങ്ങൾക്ക് ആവശ്യക്കാർ കൂടിയതുമാണ് വിപണിക്ക് മുതൽക്കൂട്ടായത്. ഉത്സവ സീസണിലേ അത് നിലവാരത്തിലുള്ള വിൽപ്പന വിവാഹന സീസണിലും തുടരുന്നതായി എഫ്.എ.ഡി.എ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.