ഹഥ്രസ് (ഉത്തർ പ്രദേശ്): കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹഥ്രസിലെ യുവതിയുടെ നട്ടെല്ലിെൻറ മുകൾഭാഗത്ത് ഗുരുതര പരിക്കേറ്റിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിെൻറ സ്വകാര്യ ഭാഗത്തും പരിക്കുകൾ കണ്ടെത്തി. നട്ടെല്ലിനേറ്റ ഗുരുതരമായ ആഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാനുള്ള ശ്രമം നടന്നതായും റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബർ 14നാണ് യുവതിയെ നാല് സവർണ ജാതിക്കാർ ആക്രമിച്ചത്. സമീപത്തെ വയലിൽ നഗ്നയായി രക്തത്തിൽ കുളിച്ച നിലയിലാണ് വീട്ടുകാർ യുവതിയെ കണ്ടത്. ശരീരത്തിൽ പലയിടത്തും ഒടിവും ചതവും മർദനമേറ്റ പാടുകളും നാവിൽ മുറിവുമുണ്ടായിരുന്നു. എന്നാൽ, അക്രമികൾ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ യുവതി സ്വയം നാക്ക് കടിച്ചപ്പോഴാണ് നാവിന് മുറിവേറ്റതെന്നാണ് പൊലീസ് പറയുന്നത്.
കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതും നട്ടെല്ലിേനറ്റ പരിക്കും തുടർന്നുണ്ടായ ഹൃദയാഘാതവും മരണത്തിനിടയാക്കി. ആന്തരികാവയവങ്ങളുടെ ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ചാലേ ബലാത്സംഗം സ്ഥിരീകരിക്കൂവെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ, പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിന് തെളിവില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് അഡീഷണൽ ഡയറക്ട് ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. ''ഫോറൻസിക് റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിനിരയാെയന്ന് കണ്ടെത്തിയിട്ടില്ല. മരണകാരണം കഴുത്തിനേറ്റ പരിക്കാണ്. ഫോറൻസിക് പരിശോധനയിൽ ശരീരത്തിൽനിന്നും ബീജത്തിെൻറ അംശം കണ്ടെത്തിയിട്ടില്ല- എ.ഡി.ജി.പി പ്രശാന്ത് കുമാർ അറിയിച്ചു.
രോഗിയുടെ നില മോശമായത് കുടുംബത്തെ അറിയിച്ചിരുന്നതായും മതിയായ ചികിത്സ നൽകിയിട്ടും ക്രമേണ വഷളാവുകയായിരുന്നുവെന്നും മരണ റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച രാവിലെ 8.55 നാണ് മരണം സ്ഥിരീകരിച്ചത്. എന്നാൽ, യു.പി പോലീസ് ബുധനാഴ്ച പുലർച്ചെ മൃതദേഹം ഗ്രാമത്തിൽ എത്തിച്ചു ബന്ധുക്കളുടെ സമ്മതമില്ലാതെ ദഹിപ്പിക്കുകയായിരുന്നു. മാതാപിതാക്കളെയും സഹോദരന്മാരെയും വീട്ടിൽ പൂട്ടിയിട്ട ശേഷമായിരുന്നു ശവദാഹം. അടുത്ത ദിവസം രാവിലെ അന്ത്യകർമം നടത്താൻ അനുവദിക്കണമെന്ന് കുടുംബം കേണപേക്ഷിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. അവസാനമായി ഒരുേനാക്കുപോലും കാണാൻ അനുവദിക്കാതെ പൊലീസ് തന്നെയാണ് ചിതയൊരുക്കി കത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.