ന്യൂഡൽഹി: രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ അയോധ്യ കേസ് ലോകത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നാണെന്ന് സുപ്രീംകോടതി നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. അയോധ്യ കേസ് കേൾക്കുന്ന ബെഞ്ചിൽ ഇരിക്കാൻ കഴിഞ്ഞത് തെൻറ വിശേഷാവകാശമായി കണക്കാക്കുെന്നന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കശ്മീരിെൻറ കാര്യത്തിൽ സുപ്രീംകോടതി വേണ്ടത് ചെയ്േതാ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോധ്യ കേസിൽ ഇൗ മാസം 16നകം വിധി പറയാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിെക്കാപ്പം അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബോബ്ഡെയുടെ അഭിപ്രായ പ്രകടനം. അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയതിന് പിറകെ വിവിധ മാധ്യമങ്ങേളാട് സംസാരിക്കുകയായിരുന്നു ബോബ്ഡെ. ഇൗമാസം 18നാണ് ബോബ്ഡെ അധികാരമേൽക്കുന്നത്.
ജഡ്ജി നിയമനത്തിനുള്ള സുപ്രീംകോടതി കൊളീജിയത്തിെൻറ പ്രക്രിയയിൽ സർക്കാർ ഇടപെടുന്നില്ലെന്ന അഭിപ്രായമാണ് ജസ്റ്റിസ് ബോബ്ഡെക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.