ന്യൂഡൽഹി: അലഹബാദ് ഹൈകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ പുരാവസ്തു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലും ക്ഷേത്രം തകർത്തതിെൻറ തെളിവില്ല എന്ന് അഡ്വ. മീനാക്ഷി അ റോറ ചൂണ്ടിക്കാട്ടി. പള്ളിക്കടിയിൽ കെട്ടിടത്തിെൻറ അവശിഷ്ടങ്ങളുണ്ടായിരുന്നുവ െന്ന് പറഞ്ഞാൽ പോരേയെന്ന് ചോദിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അത് തകർത്തതാണ് എന്നു പറയേണ്ട കാര്യമുണ്ടോ എന്നും ചോദിച്ചു.
1528ൽ ക്ഷേത്രം തകർത്താണ് പള്ളിയുണ്ടാക ്കിയതെന്ന് പറഞ്ഞ് സമർപ്പിച്ച ഹരജിയുടെ സാധുത പിന്നെ എന്താണ് എന്നായി മീനാക്ഷി. എല് ലാം തകർത്തു എന്നു പറയാൻ തെളിവ് വേണമെന്നും തകർത്തതിെൻറ അടയാളം വേണമെന്നും മീനാക്ഷ ി അറോറ പറഞ്ഞപ്പോൾ എല്ലാം തകർത്താൽ പിന്നെ എന്ത് അടയാളമാണ് ബാക്കിയാകുക എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിട്ടുകൊടുത്തില്ല. സോമനാഥ് ക്ഷേത്രം തകർത്തതിെൻറ അടയാളം ഉണ്ടായിരുന്നുെവന്നായിരുന്നു മീനാക്ഷിയുടെ മറുപടി. രാമജന്മഭൂമിയിലെ ക്ഷേത്രങ്ങൾ തകർത്ത് പള്ളിയുണ്ടാക്കി എന്നു പറഞ്ഞാൽ തകർത്തുവെന്ന് തെളിയിക്കണമെന്നും മീനാക്ഷി വാദിച്ചു.
‘‘ഇൗ നിൽക്കുന്ന സുപ്രീംകോടതിപോലും ഏതൊക്കെയോ നാഗരികതകളുടെ അവശിഷ്ടങ്ങൾക്കു മുകളിലാകും. നമ്മൾ ഈ നിൽക്കുന്നത് മണ്ണടിഞ്ഞ നാഗരികതകൾക്കു മുകളിലാണ്. അതെല്ലാം തിരിച്ചുകൊടുക്കണമെന്നു പറയുമോ? തരിശായി കിടക്കുന്ന സ്ഥലത്ത് പള്ളിയുണ്ടാക്കിയശേഷം അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നു പറഞ്ഞാൽ എന്ത് അടിസ്ഥാനത്തിൽ നിങ്ങൾ അതംഗീകരിക്കും. എത്ര നൂറ്റാണ്ട് കഴിഞ്ഞാണ് ബാബരി ഭൂമിക്കുമേൽ അവകാശവാദം ഉന്നയിക്കുന്നത്’’ എന്ന് മീനാക്ഷി വാദിച്ചപ്പോൾ ജസ്റ്റിസ് ബോബ്ഡെ ഇടപെട്ടു.
ഇത്രയും പ്രാധാന്യമുള്ള ക്ഷേത്രം പൊളിഞ്ഞുവീഴാൻ ഏതായാലും വിശ്വാസികൾ സമ്മതിക്കില്ല, അതിനാൽ അത് തകർത്തതാണ് എന്ന് വിശ്വസിച്ചുകൂടേ എന്ന് അദ്ദേഹം ചോദിച്ചു. ആരും ആരാധിക്കാൻ ഇല്ലാതെ ക്ഷേത്രം െപാളിഞ്ഞുപോയാൽ എങ്ങനെയാണ് അത് തകർത്തതാണ് എന്നു പറയുക എന്ന് മീനാക്ഷി തിരിച്ചുചോദിച്ചു.
1961ലെ കേസിന് 2003ൽ വന്ന തെളിവാണ് പുരാവസ്തു വകുപ്പിെൻറ റിപ്പോർട്ട്. 1961ലെ തർക്കത്തിൽ 2003ലെ തെളിവ് എടുക്കുന്നതെങ്ങനെയാണ്? 1528 മുതൽ 1992 വരെ നിലനിന്നിരുന്ന വ്യക്തമായ തെളിവിന്മേൽ അവ്യക്തമായ അവകാശവാദം ഉന്നയിക്കുകയാണ്. ക്ഷേത്രമുണ്ടെന്ന് സ്ഥാപിക്കാനുള്ള വാദത്തിന് സുപ്രീംകോടതി നൽകുന്ന പരിഗണന എല്ലാവരും കണ്ട പള്ളിയുടെ തെളിവിന് നൽകണമെന്നും അഡ്വ. മീനാക്ഷി ഉണർത്തി.
രാം ഛബൂത്ര രാമജന്മഭൂമിയാണെന്ന് അംഗീകരിച്ചിട്ടില്ല –ജീലാനി
ന്യൂഡൽഹി: ബാബരി മസ്ജിദിന് പുറത്തുണ്ടായിരുന്ന രാം ഛബൂത്ര രാമജന്മഭൂമിയാണെന്ന് സുന്നി വഖഫ് ബോർഡ് അംഗീകരിച്ചിട്ടിെല്ലന്ന് സഫരിയാബ് ജീലാനി സുപ്രീംകോടതിയിൽ ഒാർമിപ്പിച്ചു. അതംഗീകരിച്ചുവെന്ന പരാമർശം തെറ്റാണെന്നും സഫരിയാബ് ജീലാനി കൂട്ടിച്ചേർത്തു. രാം ഛബൂത്ര രാമജന്മ ഭൂമിയാണെന്നത് കേസിൽ ഹിന്ദു പക്ഷത്തിെൻറ വിശ്വാസമാണ്. എന്നാൽ, ഗസറ്റിയറുകളിൽ ജന്മസ്ഥാൻ ക്ഷേത്രമായി പറയുന്നത് രാംേകാട്ട് ക്ഷേത്രമാണ്. 1862ലെ ഒരു റിപ്പോർട്ടും ഇതിന് തെളിവായി ജീലാനി എടുത്തുകാട്ടി.
ബാബരി മസ്ജിദിെൻറ നടുവിലെ താഴികക്കുടത്തിൽനിന്ന് 60 അടി അകലത്തിലുള്ള രാം ഛബൂത്ര രാമൻ ജനിച്ച സ്ഥലമായി ആരാധിച്ചുവെന്ന് പറയുന്ന ഒരു രേഖയുടെ കാര്യവും ജീലാനി പരാമർശിച്ചു. ഇത് താങ്കളും ഇന്നലെ അംഗീകരിച്ചില്ലേ എന്ന് ജസ്റ്റിസ് ബോബ്െഡ ചോദിച്ചപ്പോൾ ഇത് അവരുെട വിശ്വാസമാണ് എന്നാണ് പറഞ്ഞതെന്ന് ജീലാനി മറുപടി നൽകി. 100 പേജിൽനിന്ന് രണ്ടു പേജ് മാത്രം എടുത്ത് വായിക്കുകയല്ല വേണ്ടതെന്നും ജീലാനി കൂട്ടിച്ചേർത്തു.
1950 മുതൽ 1989 വരെ സമർപ്പിച്ച ഹരജികളിലൊന്നിലും ബാബരി മസ്ജിദിെൻറ നടുവിലെ താഴികക്കുടത്തിന് താഴെയാണ് പള്ളിയെന്ന വാദം ഉന്നയിച്ചിട്ടില്ലെന്ന് ജീലാനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.