ന്യൂഡൽഹി: അയോധ്യ ഭൂമിതർക്ക കേസിൽ വഖഫ് ബോർഡിന് വേണ്ടി ഹാജരാവുന്ന അഭിഭാഷകൻ രാജീവ് ധവാന് ഭീഷണി. 88 വയസുള്ള ചെന്നൈയിലെ പ്രൊഫസറാണ് അദ്ദേഹത്തിന് ഭീഷണിക്കത്തയച്ചത്. ഇതിനെതിരെ രാജീവ് ധവാൻ സുപ്രീംകോടതിയെ സമീപിച്ചു.
ആഗസ്റ്റ് 14ന് എൻ.ഷൺമുഖം എന്ന് പേരുള്ളയാളിൽ നിന്നാണ് ഭീഷണിയുണ്ടായതെന്ന് രാജീവ് ധവാൻ പറഞ്ഞു. ഇത് കൂടാതെ സഞ്ജയ് കലാൽ ബജ്രംഗി എന്നയാളും ഭീഷണിപ്പെടുത്തിയെന്ന് രാജീവ് ധവാൻ കൂട്ടിച്ചേർത്തു.
1941 മുതൽ 50 ലക്ഷം തവണയെങ്കിലും ഞാൻ ഗായത്രി മന്ത്രം ജപിച്ചിട്ടുണ്ടാവും. 27,000 തവണയെങ്കിലും ഭഗവദ് ഗീത വായിച്ചിട്ടുണ്ടാവും. ആ നാവ് കൊണ് നിങ്ങളെ ഞാൻ ശപിക്കുന്നു. നിങ്ങൾ ചെയ്ത തെറ്റിനുള്ള ശിക്ഷ ലഭിക്കും. നിങ്ങളുടെ കാഴ്ച ശക്തിയും കേൾവിശക്തിയും ഇല്ലാതാവും. നിങ്ങളുടെ കുടുംബവും എൻെറ ശാപത്താൽ നശിച്ച് പോകുമെന്ന് പ്രൊഫസറായ ഷൺമുഖം എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.