ബംഗളൂരു: അയോധ്യയിൽ പള്ളിയും ക്ഷേത്രവും നിർമിക്കണമെന്നും ദീർഘകാലത്തെ തർക്കത്തി ന് അതാണ് പരിഹാരമെന്നും ഉഡുപ്പി പെജാവർ മഠാധിപതി വിേശ്വശ്വര തീർഥ സ്വാമി അഭിപ്രാ യപ്പെട്ടു. അൽപം അകലം പാലിച്ചായിരിക്കണം രണ്ട് ആരാധനാലയങ്ങളുടെയും നിർമാണം. മധ്യസ്ഥതക്കായി മൂന്നംഗ സമിതിയെ നിയോഗിച്ച സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും തൃപ്തികരമാവുന തരത്തിൽ അയോധ്യപ്രശ്നം മധ്യസ്ഥതയിലൂടെ പരിഹരിക്കാനാവുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അയോധ്യയിൽ രാമക്ഷേത്രം ഉയരെട്ടയെന്നും കഴിഞ്ഞദിവസം പെജാവർ മഠാധിപതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.