ന്യൂഡൽഹി: അയോധ്യയിൽ തർക്കഭൂമിക്ക് പുറത്തുള്ള 67.7 ഏക്കർ സ്ഥലത്ത് പൂജ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി തള്ളി. രാജ്യത്ത് സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലേയെന്ന് ഹരജിക്കാരനോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചോദിച്ചു. രാമനവമി ദിനത്തില്‍ അയോധ്യയിലെ തര്‍ക്കമില്ലാത്ത ഭൂമിയില്‍ പൂജ ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പണ്ഡിറ്റ് അമര്‍നാഥ് മിശ്ര എന്നയാളാണ് ഹരജി സമര്‍പ്പിച്ചത്.
അലഹാബാദ് ഹൈകോടതി നേരത്തെ ഹരജി തള്ളി അഞ്ചുലക്ഷം രൂപ പിഴ വിധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അമര്‍നാഥ് മിശ്ര സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി തള്ളിയ സുപ്രീംകോടതി ഹൈകോടതി വിധിച്ച അഞ്ചുലക്ഷം രൂപ പിഴശിക്ഷ ശരിവെച്ചു.
ബാബരി മസ്ജിദ് തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ഫാഖിര്‍ മുഹമ്മദ് ഇബ്രാഹീം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബഞ്ച് ചുമതലപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.