ന്യൂഡൽഹി: ബാബരി മസ്ജിദിെൻറ ഭൂമിയെ ചൊല്ലിയുള്ള അവകാശത്തർക്കം വിപുലമായ ബെഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോർഡിെൻറ ആവശ്യത്തിനെതിരെ രാമക്ഷേത്രത്തിനായി വാദിക്കുന്ന അഭിഭാഷകർ രംഗത്തുവന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തന്നെ ബാബരി ഭൂമി കേസിൽ വാദം കേട്ട് തീർപ്പാക്കിയാൽ മതിയെന്ന് അഭിഭാഷകർ ബോധിപ്പിച്ചു.
1950 ലെ കേസിലെ ഹരജിക്കാരനായിരുന്ന ഗോപാൽ സിങ് വിശാരദിെൻറ പിന്തുടർച്ചക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാൽവെ, രാം ലല്ല വിരാജ്മാന് വേണ്ടി ഹാജരായ അഡ്വ. കെ. പരാശരൻ എന്നിവരാണ് വിശാലമായ ഭരണഘടനബെഞ്ചിന് കേസ് വിടരുതെന്ന് ആവശ്യപ്പെട്ടത്. സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഡ്വ. രാജു രാമചന്ദ്രൻ വിഷയത്തിെൻറ അതിവൈകാരികതയും പ്രാധാന്യവും പരിഗണിച്ച് കേസ് വിപുലമായ ബെഞ്ചിന് വിടണമെന്ന് ബോധിപ്പിച്ചു. എന്നാൽ, ഇത് കേവലം ഒരു സ്വത്തുതർക്കം മാത്രമാണെന്നും ഇതിനെചൊല്ലിയുള്ള രാഷ്ട്രീയവും മതപരവുമായ പ്രശ്നങ്ങൾ വിപുലമായ ബെഞ്ചിന് വിടുന്നതിനുള്ള മാനദണ്ഡമാക്കരുതെന്നും ഹരീഷ് സാൽവെ വാദിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക്ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ച് കേസ് പരിഗണിച്ചാൽ മതിയെന്നും മറ്റൊരു ബെഞ്ചിന് കൈമാറേണ്ടതില്ലെന്നും അദ്ദേഹം തുടർന്നു. ൈഹേകാടതിയുടെ ഫുൾബെഞ്ച് വിധിക്കെതിരായ അപ്പീലുകൾ സുപ്രീംകോടതിയുെട മൂന്നംഗബെഞ്ചാണ് സാധാരണഗതിയിൽ പരിേശാധിക്കുകയെന്ന വാദവും അദ്ദേഹം നിരത്തി. മൂന്നംഗ ബെഞ്ച് കേസ് കേട്ടാൽ മതിയെന്ന് അഡ്വ. പരാശരനും ബോധിപ്പിച്ചു. േമയ് 15ന് കേസിൽ വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.