ന്യൂഡൽഹി: ബാബരി ഭൂമി തർക്കക്കേസിൽ മധ്യസ്ഥത സംബന്ധിച്ച വിശദവിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടുവെന്ന് മുസ്ലിം കക്ഷികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ. തെളിവുകളും സുപ്രീംകോടതി മുന്നോട്ടുവെച്ച അഭിപ്രായങ്ങളുമാണ് ട്വിറ്ററിലൂടെ പുറത്തായത്. മധ്യസ്ഥതയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതായിരുന്നുവെന്നും ധവാൻ കോടതിയെ അറിയിച്ചു. ഹിന്ദു കക്ഷികളുടെ വാദത്തിന് മറുപടി പറയവെയാണ് ധവാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഭൂമി തർക്കക്കേസിൽ സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധി ബാബരി-രാമക്ഷേത്ര വിവാദങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളെയും ബാധിക്കും. ഭാവിയിൽ ഇതിെൻറ അടിസ്ഥാനത്തിലാകാം മറ്റു കേസുകളുടെ വിധികൾ കൂടി വരുന്നതെന്നും ധവാൻ വാദിച്ചു.
ഭൂമി തർക്കകേസിൽ തുടർച്ചയായ 37ാമത് ദിവസത്തെ വാദമാണ് കോടതി ഇന്ന് കേട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നവംബറിൽ വിരമിക്കുമെന്നതിനാൽ ഒക്ടോബർ 18ന് അന്തിമ വാദം അവസാനിപ്പിക്കുമെന്ന് കോടതി ഉത്തരവിട്ടിരിന്നു. അത് ചിലപ്പോൾ ഒരു ദിവസം ഒരു ദിവസം നേരേത്തയാക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.