ന്യൂഡൽഹി: അയോധ്യ ഭൂമിതർക്ക കേസിലെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി സുപ്രീംകോടതി അറിയിച്ചു. ആഗസ്റ്റ് ആറ് മുതൽ കേസിലെ വാദം കേൾക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി മുൻ ജഡ്ജി എഫ്.എം.ഐ ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേസിൽ മധ്യസ്ഥത വഹിച്ചത്. ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
ആഗസ്റ്റ് ആറ് മുതൽ ദിവസവും വാദം കേൾക്കാനാണ് സുപ്രീംകോടതി തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ എസ്.എ ബോംബ്ഡേ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ മറ്റംഗങ്ങൾ.
സമിതിയുടെ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ വ്യാഴാഴ്ച കോടതിക്ക് സമർപ്പിച്ചത്. ജൂലൈ 11നും സുപ്രീംകോടതി കേസിലെ മധ്യസ്ഥയിലുള്ള പുരോഗതി വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.